News

മന്ത്രവാദിയുമായി ലൈംഗിക ബന്ധത്തിന് ഭാര്യ തയ്യാറായില്ല, ഭര്‍ത്താവ് ഭാര്യയെ ഗംഗാനദിയില്‍ മുക്കിക്കൊന്നു; കുടുംബം സമ്പന്നമാകാന്‍ ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ച സംഭവത്തില്‍ മകന്‍ ദൃക്സാക്ഷി

മന്ത്രവാദിയുമായി ലൈംഗിക ബന്ധത്തിന് തയ്യാറാകാതിരുന്ന ഭാര്യയെ ഭര്‍ത്താവ് ഗംഗാനദിയില്‍ മുക്കിക്കൊന്നു. സംഭവത്തിന് ദൃക്‌സാക്ഷിയായ മകന്റെ മൊഴിയില്‍ പിതാവിനെയും മന്ത്രവാദിയേയും പോലീസ് അറസ്റ്റ് ചെയ്തു.

അലിഗഡില്‍ ബുധനാഴ്ച നടന്ന സംഭവത്തില്‍ വെള്ളിയാഴ്ചയാണ് പോലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുടുംബം സമ്പന്നമാകാന്‍ വേണ്ടിയാണ് 32കാരിയായ ഭാര്യയെ ഭര്‍ത്താവ് മന്ത്രവാദിയുമായി ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഭര്‍ത്താവ് മാന്‍പാല്‍(35) എന്നയാളെയും മന്ത്രവാദിയായ ശാന്താദാസ് ദുര്‍ഗാദാസ് എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു.

മന്ത്രവാദിയായ ശാന്താദാസുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ മാന്‍പാല്‍ 32 കാരിയായ ഭാര്യ രജ്നിയെ നിരന്തരം നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ അവര്‍ അതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. രണ്ടുദിവസംമുമ്പ് ഇരുവരും തമ്മില്‍ ഇക്കാര്യത്തെ ചൊല്ലി വഴക്കുണ്ടാക്കുകയും വിവരം യുവതി സഹോദരനെ വിളിച്ചു പറയുകയും ചെയ്തു.

തുടര്‍ന്ന് സഹോദരന്‍ രാജേഷ് സിംഗ് എത്തി പ്രശ്‌നം പരിഹരിക്കുകയും ചെയ്തിരുന്നു. കുടുംബം സമ്പന്നമാകാന്‍ താനുമായി ഭാര്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്ന മന്ത്രവാദിയുടെ നിര്‍ദേശപ്രകാരമാണ് യുവാവ് ഭാര്യയോട് ഇക്കാര്യം ആവശ്യപ്പെട്ട് വഴക്കിടുന്നത്.

എന്നാല്‍ ബുധനാഴ്ച ഭാര്യയെ ഗംഗാ നദിക്കരയിലേക്ക് വിളിച്ചു വരുത്തിയ മാന്‍പാല്‍ അവരെ പുഴയില്‍ തള്ളിയിടുകയായിരുന്നു. പിതാവിന്റെ പ്രവര്‍ത്തിക്ക് പക്ഷേ കൗമാരക്കാരനായ മകന്‍ സാക്ഷിയായിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

മാതാവിനെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ മകനെയും കൊല്ലുമെന്ന് പിതാവ് ഭീഷണിപ്പെടുത്തി. പിന്നീട് യുവതിയുടെ സഹോദരന്‍ രാജേഷ് സിംഗിന്റെ പരാതിയില്‍ മകന്‍ പിതാവിനെതിരെ പോലീസിന് മൊഴി നല്‍കുകയായിരുന്നു. അച്ഛന്‍ അമ്മയെ പുഴയില്‍ മുക്കിക്കൊല്ലുന്നത് കണ്ടെന്നാണ് മകന്‍ പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആണ് യുവതിയുടെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തിയത്. മന്ത്രവാദിയായ ശാന്താദാസ് മുമ്പും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നയാളാണ്.

സംഭവത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സെക്ഷന്‍ 302(കൊലപാതകം), 201(തെളിവ് നശിപ്പിക്കല്‍), 120B( ക്രിമിനല്‍ ഗൂഢാലോചന), 504, 506,323 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related posts

പശു മൂത്രം കുടിച്ചുള്ള ചികിത്സ: പ്രജ്ഞാ സിംഗിന് ക്യാന്‍സര്‍ ഉണ്ടായിരുന്നില്ലെന്ന് പരിശോധിച്ച ഡോക്ടര്‍

main desk

തെലങ്കാനയില്‍ പ്ലസ് ടു ഫലത്തിന് പിന്നാലെ ജീവനൊടുക്കിയത് 20 കുട്ടികള്‍… മൂല്യ നിര്‍ണ്ണയത്തിലെ അപാകത മൂലം തോറ്റത് മൂന്ന് ലക്ഷത്തോളം കുട്ടികള്‍

subeditor5

ക്രൈസ്തവ സഭകളില്‍ നിന്ന് നികുതി ഈടാക്കരുതെന്ന തീരുമാനത്തെ സംരക്ഷിക്കുന്ന നി​യ​മ​ത്തി​ൽ ട്രം​പ്​ ഒ​പ്പു​വെ​ച്ചു

Sebastian Antony

ഖഷോഗ്ജിയുടെ മൃതദേഹം ബാഗിലാക്കി പുറത്ത് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

subeditor5

ജയലളിത മരിച്ചു! ഫേസ്ബുക്ക് പോസ്റ്റിട്ട തമിഴച്ചി യുവതിക്കെതിരേ കേസ്

subeditor

വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ വധു അയല്‍വാസിയായ കാമുകനൊപ്പം ഒളിച്ചോടി

main desk

തലപ്പാവിന് ന്യൂയോര്‍ക്കില്‍ വിജയം; സിക്കുകാരന് താടിയും, മുടിയും, തലപ്പാവുമായി ഇനി അമേരിക്കന്‍ പട്ടാളത്തിലും വിലസാം

subeditor

പത്ത് വര്‍ഷത്തിനുള്ളില്‍ ലോകം ചുട്ടുപൊള്ളും; ഇന്ത്യയെ കാത്തിരിക്കുന്നത് വന്‍ദുരന്തം…

subeditor5

തർക്കത്തിനിടെ വിറക് കമ്പന് തലക്കടിച്ചു; മരിച്ചുവെന്നുറപ്പാക്കിയതോടെ കുഴിച്ചുമൂടി; ആദിവാസി യുവതിയെ കൊലപ്പെടുത്തിയത് മണികണ്ഠൻ ഒറ്റയ്ക്ക്

main desk

സംശയരോഗം ; ഭാര്യയെ വെട്ടിക്കൊന്ന ഭര്‍ത്താവ് തൂങ്ങി മരിച്ചു

subeditor5

പാലക്കാട് രണ്ടാം ക്ലാസുകാരിയേ ലൈംഗീകമായി പീഢിപ്പിച്ചു, അദ്ധ്യാപകൻ ഒളിവിൽ

subeditor

പാരിസ് ഉടമ്പടി മുമ്പെന്നത്തേക്കാള്‍ അനിവാര്യം… ചൈന- ഇ.യു സംയുക്തപ്രസ്താവന തയാര്‍, യുഎസ് പിന്‍മാറ്റം ഇന്നറിയാം

Sebastian Antony