സൊമാറ്റോ വഴി പിസ ഓര്‍ഡര്‍ ചെയ്ത യുവാവിന് നഷ്ടമായത് അമ്മയുടെ ചികിത്സക്ക് സ്വരൂക്കൂട്ടിയ പണം

സൊമാറ്റോ എന്ന ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് വഴി പിസ ഓർഡർ ചെയ്ത യുവാവിന് നഷ്ടമായത് 95,000 രൂപ. ബെം​ഗളൂരുവിലെ യുവ ടെക്കിയായ എൻ വി ഷെയ്ക്കിനാണ് തന്റെ അക്കൗണ്ടിൽ നിന്ന് വൻ തുക നഷ്ടമായിരിക്കുന്നത് . ക്യാൻസർ രോ​ഗിയായ അമ്മയുടെ ചികിത്സയുടെ ചെലവുകൾക്കായി സ്വരൂക്കൂട്ടി വച്ചിരുന്ന പണമാണ് ഷെയ്ക്കിന് നഷ്ടപ്പെടമായതെന്നാണ് റിപ്പോർട്ട്.ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് 1.30 ഓടെയാണ് കോറമംഗല നിവാസിയായ ഷെയ്ക്ക് സൊമാറ്റോ വഴി പിസ ഓർഡർ ചെയ്തത്. എന്നാൽ ഒരു മണിക്കൂർ കഴിഞ്ഞിട്ടും ഓർഡർ കൈമാറിയിയിരുന്നില്ല. പിന്നാലെ ഷെയ്ക്ക് കസ്റ്റമർ കെയർ സർവ്വീസിലേക്ക് വിളിച്ചു. റെസ്റ്റോറന്റ് ഓർഡർ സ്വീകരിക്കുന്നില്ലെന്നും പണം തിരികെ ലഭിക്കുമെന്നും കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ഉറപ്പ് നൽകി. ഫോണിൽ ഒരു മെസേജ് വരുമെന്നും അതിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ റീഫണ്ട് ചെയ്യാനുള്ള നടപടി ക്രമങ്ങൾ നടക്കുമെന്നും എക്സിക്യൂട്ടീവ് ഷെയ്ക്കിനോട് പറഞ്ഞതായ അന്വേഷണ ഉദ്യോ​ഗസ്ഥർ പറയുന്നു.

എന്നാൽ, ലിങ്കിൽ ക്ലിക്ക് ചെയ്ത് നിമിഷങ്ങൾക്കകം ഷെയ്ക്കിന്റെ അക്കൗണ്ടിൽ നിന്ന് ആദ്യം 45,000 രൂപയും പിന്നീട് 50,000 രൂപയും നഷ്ടമായി. ഇതിന് പിന്നാലെയാണ് പരാതിയുമായി ഷെയ്ക്ക് മഡിവാല പൊലീസ് സ്റ്റേഷനിലെത്തിയത്. സംഭവത്തിൽ തുടരന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, തങ്ങൾക്ക് കസ്റ്റമർ കെയർ നമ്പർ ഇല്ലെന്ന് സോമാറ്റോ വക്താവ് പറയുന്നു. ‘കസ്റ്റമർ കെയർ നമ്പർ ഇല്ലെന്ന് വ്യത്യസ്ത ഉറവിടങ്ങളിലൂടെ ഉപഭോക്താക്കളെ ഞങ്ങൾ നിരന്തരം ഓർമ്മിപ്പിക്കുന്നുനെണ്ടെന്നും … ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുമ്പോൾ, ഉപഭോക്താക്കളോട് ജാഗ്രത പാലിക്കണമെന്നും അവരുടെ വ്യക്തിഗത അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ ആരുമായും പങ്കിടരുതെന്നുമാണ് അഭ്യർത്ഥന’ യെന്നും സോമാറ്റോ വക്താവ് പറഞ്ഞു.

Loading...

ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ ഇന്ത്യൻ വിപണിയിൽ പിടിമുറുക്കുന്ന കാലമാണ് ഇത്. നിലവിൽ ഇന്ത്യ ആസ്ഥാനമാക്കി 24 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ഫുഡ് ഡെലിവറി ആൻഡ് റസ്റ്റോറന്റ് ഇൻഫർമേഷൻ കമ്പനി ആണ് സൊമാറ്റോ. 2008ൽ പ്രവർത്തനമാരംഭിച്ച ഈ കമ്പനികൾ നിലവിൽ എട്ട് കോടിയിലേറെ ഉപഭോക്താക്കൾ ഉണ്ട്.ഊബർ ഈറ്റ്‌സ്, സോമാറ്റോ, സ്വിഗ്ഗി എന്നിങ്ങനെയുള്ള കോർപറേറ്റ് ഭീമന്മാർ കേരളത്തിലെ പ്രധാനപ്പെട്ട സിറ്റികളിൽ വളരെ പ്രചാരം നേടി കഴിഞ്ഞു. ഒരു നല്ല മൊബൈൽ ആപ്പ് നിർമിക്കുന്നതിന്റെയും, ചെറിയ ഒരു കസ്റ്റമർ കെയർ സ്ഥാപിക്കുന്നതിന്റെയും, ഇതിനൊക്കെ ആവശ്യമായ ഇന്‍ഫ്രാസ്റ്റ്രക്‍ചര്‍ നിര്‍മിക്കുന്നതിന്റെയും ചിലവ് മാത്രമേ അവര്‍ക്കുള്ളൂ. പിന്നെ വരുന്നത് കൊള്ളലാഭമാണ്. തൊഴിൽ ചെയ്യുവാൻ ആവശ്യം വേണ്ട രണ്ട് ഘടകങ്ങൾ ആയ സ്മാർട് ഫോണും വാഹനവും തൊഴിലാളിയുടേത് തന്നെ ആയതിനാൽ ആ വകക്കും ഇവർക്ക് യാതൊരു ചിലവും ഇല്ല. ഹോട്ടലിൽ നിന്നും ഉപഭോക്താവിൽ നിന്നും നേടുന്ന കമ്മീഷൻ തന്നെ വളരെ ലാഭം നേടി തരുന്നതാണ്. ഇത് പോരാതെയാണ് തൊഴിലാളികളുടെ നട്ടെല്ലൊടിച്ചുള്ള ലാഭം. ഏതൊരു മുതലാളിത്ത സംവിധാനത്തിലുമുള്ള തൊഴിലാളിവിരുദ്ധത തന്നെയാണ് ഇവരുടേയും.

ഓസ്‌ട്രേലിയയും അമേരിക്കയും പോലുള്ള വികസിതരാഷ്ട്രങ്ങളിൽ കൂടുതലും ഏഷ്യൻ വിദ്യാർത്ഥികളാണ് ഓൺലൈൻ ഫുഡ് ഡെലിവറി തൊഴിലാളികൾ ആയി ജോലി നോക്കുന്നത് .. നട്ടെല്ല് ഒടിക്കുന്ന കോളേജ് ഫീസും ജീവിത ചിലവുകളും കാരണമാണ് ഇവർ ഇത്തരം ജോലി ചെയ്യാൻ നിർബന്ധിതരാകുന്നത്. വിദേശവിദ്യാർത്ഥികൾ ആഴ്ചയിൽ ഇരുപത് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്തുകൂട എന്നുള്ള നിയമം മറികടന്നാണ് പലപ്പോഴും ഇവർ ഈ ഫുഡ് ഡെലിവറി ഏറ്റെടുത്തു ചെയ്യുന്നത്.
തൊഴിലാളികളുടെ വിയർപ്പുകൊണ്ട് കെട്ടിപ്പൊക്കിയ ഈ ലോകത്തിൽ ഏറ്റവും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിഭാഗമായി അന്നും ഇന്നും തൊഴിലാളികൾ തന്നെ തുടരുന്നു. കൂടുതൽ കൂടുതൽ വലത്തോട്ട് നീങ്ങുന്ന രാഷ്ട്രീയസാഹചര്യങ്ങളിൽ, വർഗരാഷ്ട്രീയത്തെ പറ്റിയോ തൊഴിലാളി വർഗത്തിന്റെ അവകാശങ്ങളെ കുറിച്ചോ ആർക്കും അറിയുവാൻ താൽപര്യവുമില്ല. എന്നിരിക്കിലും, തൊഴിലാളികളുടെ അടിസ്ഥാനപരമായ അവകാശങ്ങളെ പറ്റിയുള്ള അവബോധനിർമാണത്തിന് സമൂഹത്തിനെ കൂടുതൽ തുല്യതയിലേക്കും ചൂഷണരാഹിത്യത്തിലേക്കും നയിക്കുവാൻ കഴിയും. ഇത് എങ്ങനെയൊക്കെ ചെയ്യാം എന്നത് സംബന്ധിച്ചാണ് ഇനി ചര്‍ച്ചകള്‍ വേണ്ടത്.