തൃശൂർ പൂരത്തിന് എതിരെ മോശം പരമാർശം; ജീവനക്കാരനെ ജോലിയിൽ നിന്ന് പുറത്താക്കി കമ്പനി

ഫേസ്ബുക്കിൽ തൃശൂർ പൂരത്തിന് എതിരെ മോശം പരാമർശം നടത്തിയ യുവാവിനെ ജോലിയിൽ നിന്ന് പുറത്താക്കി പ്രമുഖ വാഹന ഡീലർസ് എ.എം മോട്ടോർസ്. പരമാർശം നടത്തിയ ആളിനെതിരെ പൂരപ്രേമികളുടെ ജനരോഷം വലുതായിരുന്നു. എം.മോട്ടോഴ്സിന്റെ ഒഫീഷ്യൽ ഫേസ്ബുക്കിൽ യുവാവിനെ പുറത്താക്കാൻ ക്യാമ്പയിൻ നടത്തി.

പരമാർശം നടത്തിയ യുവാവിനെ പുറത്താക്കിയില്ലെങ്കിൽ നിങ്ങളുടെ കമ്പനിയോടുള്ള വിശ്വാസ്യത നഷ്ടപ്പെടുമെന്ന് ഫേസ്ബുക്ക് പേജിന്റെ താഴെ കമെന്റുകൾ വന്നതോടുകൂടിയാണ് ജീവനക്കാരനെ പുറത്താക്കാൻ കമ്പനി തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട ടെർമിനേഷൻ ലെറ്റർ അവർ പോസ്റ്റ് ചെയ്തു. ഫഹദ് കെ.പി എന്ന ജീവനക്കാരനെ ആണ് കമ്പനി പുറത്താക്കിയത്.

Loading...