നിരവധി വിദ്യാർത്ഥിനികളെ ചൂഷണം ചെയ്തു, സ്കൂളിന് സമീപത്തെ കടക്കാരൻ ഒളിവിൽ

പട്ടാമ്പി: യുപി സ്‌കൂളിലെ 59 ഓളം വിദ്യാർഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തതായി പരാതി. തൃത്താലയിലെ ഒരു യുപി സ്‌കൂൾ വിദ്യാർഥിനികളാണ് ചൂഷണത്തിന് ഇരയായത്. സംഭവത്തിൽ പ്രതി കക്കാട്ടിരി സ്വദേശി പൂലേരി വളപ്പിൽ കൃഷ്ണൻ (57) ഒളിവിലാണ്. സ്‌കൂളിന് സമീപത്ത് സ്റ്റേഷനറി കട നടത്തുകയായിരുന്നു കൃഷ്ണൻ.

കക്കാട്ടിരിയിലെ കൃഷ്ണന്റെ വീട്ടിലും പോകാനിടയുള്ള സ്ഥലങ്ങളിലും പോലീസ് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കൃഷ്ണന്റെ കടയിൽ എത്തിയിരുന്ന കുട്ടികളെയാണ് ഇയാൾ ചൂഷണം ചെയ്തതെന്ന് പോലീസ് കണ്ടെത്തി. കൃഷ്ണന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുണ്ട്. വ്യാഴാഴ്ച ഒരു കുറ്റിയിൽ നിന്ന് അധ്യാപകരാണ് ചൂഷണവിവരം അറിയുന്നത്. കൃഷ്ണന് മേൽ പോലീസ് പോക്സോ ചുമത്തി കേസെടുത്തു.

Loading...

അധ്യാപകരും രക്ഷിതാക്കളും സംഭവത്തെ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിച്ചു. തുടർന്ന് ചൈൽഡ്‌ലൈൻ പ്രവർത്തകർ കുട്ടികളുടെ മൊഴി രേഖപ്പെടുത്തി. സ്‌കൂളിലെത്തിയ പ്രവർത്തകർ 59 കുട്ടികൾ ചൂഷണത്തിന് ഇരയായതായി കണ്ടെത്തി, അവരുടെ മൊഴികൾ രേഖപ്പെടുത്തി.

കുട്ടികൾക്കും രക്ഷിതാക്കൾക്കും ചൈൽഡ്‌ലൈൻ പ്രവർത്തകർ കൗൺസിലിങ്ങ് നടത്തി. അഞ്ച്, ആറ് ക്ളാസുകളിൽ പഠിക്കുന്ന കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചതെന്ന് സ്‌കൂളിലെ പ്രധാനാധ്യാപിക പറഞ്ഞു. കൃഷ്ണന്റെ ഭീഷണിയെ തുടർന്നാണ് കുട്ടികൾ ദുരനുഭവം പുറത്ത് പറയാതിരുന്നതെന്നും അദ്ധ്യാപിക പോലീസിനോട് പറഞ്ഞു