പറന്നുയരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി, വിമാനത്തിന് മുകളില്‍ കയറി യുവാവ്, ഒടുവില്‍ സംഭവിച്ചത്, വൈറലായി വീഡിയോ

പറന്നുയരാന്‍ ഒരുങ്ങിയ വിമാനത്തിന്റെ ചിറകില്‍ അള്ളിപ്പിടിച്ചിരുന്ന യുവാവിനെ അധികൃതര്‍ പിടികൂടി. നൈജീരിയയിലെ ലാഗോസിലെ മര്‍ത്താല മുഹമ്മദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.

ലാഗോസില്‍ നിന്ന് നൈജീരിയയില്‍ എത്തുന്ന പോര്‍ട്ട് ഹര്‍കോര്‍ട്ടിലേയ്ക്കുള്ള അസ്മാന്‍ എയറിന്റെ ബോയിംഗ് 737 വിമാനം എയര്‍ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് പറക്കാനുളള അനുമതി ലഭിക്കുന്നതിനായി കാത്തു കിടക്കുമ്പോഴാണ് സംഭവം.

Loading...

വിമാനത്തിന്റെ ചിറകില്‍ കയറി നിന്ന യുവാവ്, അവിടെ നിന്നും വിമാനത്തിന്റെ മുകളിലേക്ക് കയറാന്‍ ശ്രമിച്ചതോടെ യാത്രക്കാര്‍ യുവാവിനെ കണ്ടു. ഉടന്‍ തന്നെ ക്യാബിന്‍ ക്രൂ പൈലറ്റിനെ വിവരമറിയിച്ചു. അപകടം നടന്നേക്കുമെന്ന് വ്യക്തമായ പൈലറ്റ് വിമാനത്തിന്റെ എന്‍ജിന്‍ ഓഫ് ചെയ്തു.