മാര്‍ക്ക് കുറഞ്ഞതിന് മകനെ ക്ലാസ് ടീച്ചറുടെ മുന്നില്‍ കരണത്തടിച്ച പിതാവിന് പറയാനുള്ളത്

അരൂര്‍ : പി ടി എ മീറ്റിംഗിന് ഇടെ മാര്‍ക്ക് കുറഞ്ഞതിന് വിദ്യാര്‍ത്ഥിയെ പിതാവ് അധ്യാപികയുടെ മു്ന്നില്‍ വെച്ച് മര്‍ദ്ദിക്കുകയും മോശമായ ഭാഷ വിളിക്കുകയും ചെയ്തതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായിരുന്നു. പിതാവിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. എല്ലാവരുടെയും മുന്നില്‍ വെച്ച് മകനെ ചീത്ത വിളിച്ചതും തല്ലിയതും ഒരിക്കലും ശരിയല്ലെന്നാണ് പലരും പറഞ്ഞത്. ഏഴാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയും അച്ഛനുമാണ് വീഡിയോയില്‍ ഉണ്ടായിരു്‌നനത്.

പെട്രോള്‍ പമ്പ് ഉള്‍പ്പെടെയുള്ള ബിസിനസുകളുമായി ജീവിക്കുന്ന സതീശന്‍ പൈ എന്നയാളാണ് വീഡിയോയിലെ പിതാവ്. ഇപ്പോള്‍ കുറ്റബോധത്താലും അപമാനത്താലും അയാള്‍ പറയുന്ന വാക്കുകളാണ് ചര്‍ച്ചയാകുന്നത്. ന്ിമിഷ നേരത്തെ മനസിന്റെ ചാഞ്ചാട്ടം മൂലമുണ്ടായതാണത് എന്നായിരുന്നു സതീശന്‍ പറഞ്ഞത്. മകനെ താന്‍ ജീവന് തുല്യം സ്‌നേഹിക്കുന്നുണ്ടെന്നും അതിനാല്‍ അവന് മാര്‍ക്ക് കുറഞ്ഞപ്പോള്‍ തന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നും പിതാവ് പരുന്നു.

Loading...

‘മകനെ ക്രൂരമായി പീഡിപ്പിക്കുന്ന, ക്രൂരനായ അച്ഛനല്ല ഞാന്‍. ദൈവത്തെയോര്‍ത്ത് അങ്ങനെ മാത്രം വിധിയെഴുതരുത്. ഒരൊറ്റ നിമിഷത്തില്‍ പിടിവിട്ടു പോയി. അങ്ങനെയൊക്കെ സംഭവിച്ചു പോയതാണ്. യാഥാര്‍ത്ഥ്യം അന്വേഷിക്കാതെ പടച്ചു വിടുന്ന വാര്‍ത്തകളുടെ മറുപുറം കൂടി കേള്‍ക്കാന്‍ മനസുണ്ടാകണം’. -സതീശന്‍ പൈ പറഞ്ഞു തുടങ്ങുകയാണ്.

ഏഴാം ക്ലാസിലാണ് എന്റെ മകന്‍ പഠിക്കുന്നത്. ദൃശ്യത്തില്‍ കാണുന്ന ആ ടീച്ചറിനോട് ഒരു മാസം മുന്നേ മകനെ ഒന്നു ശ്രദ്ധിക്കണേ എന്ന് അഭ്യര്‍ഥിച്ചതാണ്. അന്നും ഏതോ ഒരു ടെസ്റ്റ് പേപ്പറിന് ഒരു വിഷയത്തില്‍ മാര്‍ക്ക് കുറഞ്ഞിരുന്നു. വീണ്ടും അതാവര്‍ത്തിച്ചപ്പോള്‍ വല്ലാത്ത അമര്‍ഷം തോന്നി. മാസാമാസം നല്ലൊരു തുക ഫീസിനത്തില്‍ സ്‌കൂളിന് നല്‍കുന്നു. വര്‍ഷം 75,000 രൂപയോളം മകന്റെ പഠിപ്പിനായി മാറ്റിവയ്ക്കുന്നു. വര്‍ക്ക് ലോഡോ, ഹോം വര്‍ക്കോ, എമ്‌ബോസിഷനോ എന്തു വേണമെങ്കിലും നല്‍കാന്‍ ഞാന്‍ ആ ടീച്ചറോട് പറഞ്ഞിരുന്നതാണ്. വീണ്ടും മാര്‍ക്ക് കുറഞ്ഞപ്പോള്‍, അധ്യാപികയുടെ നിരുത്തരവാദപരമായ സമീപനം കണ്ടപ്പോള്‍ ദേഷ്യം വന്നു പോയി. ഏതൊരു രക്ഷിതാവും നിലവിട്ടു പോകുന്ന നിമിഷം.

സ്‌കൂളിലെ ഓപ്പണ്‍ ഹൗസില്‍ വച്ചാണ് ഇതെല്ലാം നടക്കുന്നത്. അവനെ പഠിപ്പിക്കുന്ന ടീച്ചറെ പ്ലസ്ടു ക്ലാസില്‍ വച്ചാണ് ഞാന്‍ കാണുന്നത്. അവിടെയുണ്ടായിരുന്ന ഒരു വിദ്യാര്‍ത്ഥിയാണ് വിഡിയോ എടുത്തതും പ്രചരിപ്പിച്ചതും. അതും ടീച്ചറിന്റെ അറിവോടെ. എല്ലാം കഴിഞ്ഞ ശേഷം വിഡിയോ കിട്ടിയില്ലേ, എന്ന് അവര്‍ ചോദിക്കുന്നുണ്ടായിരുന്നു. മൊബൈല്‍ ഫോണിന്റെ ഉപയോഗം നിരോധിച്ച സ്‌കൂളിലാണ് ഒരു കുട്ടി ഇതെല്ലാം അവന്റെ മൊബൈലിലൂടെ ചിത്രീകരിച്ചത്.

ഒരു നിമിഷത്തെ എടുത്തു ചാട്ടത്തില്‍ സംഭവിച്ചതാണ് എല്ലാം, സമ്മതിക്കുന്നു. പക്ഷേ വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും ആഘോഷിക്കും മുമ്ബ് ഞങ്ങളുടെ കുടുംബത്തിന്റെ അവസ്ഥ മനസിലാക്കണം. ഞങ്ങള്‍ അനുഭവിക്കുന്ന വേദന കാണാന്‍ മനസുണ്ടാകണം. മൂന്നോ നാലോ ദിവസമായി ഉറങ്ങിയിട്ട്. നിങ്ങള്‍ കാണും പോലെയല്ല എനിക്കെന്റെ മകന്‍ ജീവനാണ്. ഞങ്ങള്‍ വീട്ടില്‍ കൂട്ടുകാരെ പോലെയാണ്.- സതീശന്‍ പൈ പറഞ്ഞു.