ഭാര്യ മറ്റൊരാള്‍ക്കൊപ്പം ഇറങ്ങിപ്പോയി, സങ്കടം സഹിക്കാനാകാതെ മകന് വിഷം നല്‍കിയ ശേഷം ഭര്‍ത്താവ് ചെയ്തത്‌

അരീപ്പറമ്പ്: മകന് വിഷം നല്‍കി കൊലപ്പെടുത്തിയശേഷം പിതാവ് വിഷം കഴിച്ചു മരിച്ചു. അരീപ്പറമ്പ് തുണ്ടിയില്‍പടിക്കു സമീപം അമയന്നൂര്‍ അയ്യന്‍കുന്നേല്‍ പടിപ്പുരയ്ക്കല്‍ രാജേഷ് (43) ആണ് മകന്‍ രൂപേഷ് (11) ന് വിഷം നല്‍കി കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്.

ബുധനാഴ്ച രാത്രിയിലാണ് വിഷം കഴിച്ചതെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. വീടിന്റെ വാതില്‍ ആണി തറച്ച് തുറക്കാന്‍ പറ്റാത്തവിധം അടച്ച നിലയിലായിരുന്നു. വീടിന് പുറത്ത് കിടന്ന് ഉറങ്ങുകയായിരുന്ന മൂത്ത മകന്‍ ഹരീഷ് രാവിലെ ഉണര്‍ന്ന് അച്ഛനും അനുജനും ഉണരാത്തതിനെതുടര്‍ന്നു ജനാലയിലൂടെ നോക്കിയപ്പോഴാണ് ഇരുവരും മരിച്ചുകിടക്കുന്നതു കണ്ടത്.

ഉടന്‍ സമീപവാസികളെയും പോലീസിലും വിവരം അറിയിച്ചു. തുടര്‍ന്ന് അയര്‍ക്കുന്നം പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. രാജേഷിന്റെ ഭാര്യ മറ്റൊരാളുടെ കൂടെയാണ് താമസം. മാലം സ്വദേശിയായ രാജേഷ് ഇവിടെയെത്തി സ്ഥലംവാങ്ങി പഞ്ചായത്തിന്റെ സഹായത്തോടെ വീട് വയ്ക്കുകയായിരുന്നു.