വാക്‌സിന്‍ ഇല്ലാതെ കാലി സിറിഞ്ച് കുത്തിവെച്ചു, വീഡിയോ വൈറല്‍, ആരോഗ്യപ്രവര്‍ത്തകന്‍ അറസ്റ്റില്‍

സൗദി അറേബ്യ: ലോകം മുഴുവന്‍ കൊവിഡിന്റെ പിടിയില്‍ അമരുമ്പോള്‍ വാക്‌സിന്‍ പരമാവധി ആളുകളിലേക്ക് എത്തിക്കാനാണ് അധികാരികള്‍ ശ്രമിക്കുന്നത്. വാക്‌സിന്‍ എടുത്ത് രക്ഷ നേടാന്‍ ജനങ്ങളും. ഇതിനിടയില് വാക്‌സിന്‍ എന്നും പറഞ്ഞ് കാലി സിറിഞ്ച് ജനങ്ങളില്‍ കുത്തിവെച്ച് പറ്റിച്ചാലോ. അങ്ങനൊരു അവസ്ഥ ഉണ്ടായിട്ടുണ്ട്. റിയാദിലാണ് സംഭവം. റിയാദിലെ മെഡിക്കല്‍ കോളേജില്‍ ഏകദേശം ഒരു മാസം മുന്‍പ് നടന്ന സംഭവമാണിത്.

ഈ വീഡിയോ ഇപ്പോള്‍ വൈറലായതിനെത്തുടര്‍ന്നാണ് അധികൃതര്‍ വിശദീകരണവുമായി എത്തിയത്. മൂന്ന് മാസം നടന്ന സംഭവമാണെന്നും ആരോഗ്യ പ്രവര്‍ത്തകനെ ഉടനെ തന്നെ അറസ്റ്റ് ചെയ്തിരുന്നതായും ആരോഗ്യ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. ഏഷ്യക്കാരനായ ആരോഗ്യ പ്രവര്‍ത്തകനെയാണ് അറസ്റ്റ് ചെയ്തത്.വാക്‌സിന്‍ ഇല്ലാതെ സിറിഞ്ച് കുത്തിവെക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് റിയാദ് ആരോഗ്യ വിഭാഗം ഈ സംഭവത്തില്‍ വിശദീകരണം നല്‍കിയത്.

Loading...