മലയാള സിനിമയിലെ സൂപ്പര്‍ നടിക്കെതിരേ യുവാവ് രംഗത്ത്, ബിസിനസിലൂടെ ലഭിച്ച പണംമുഴുവന്‍ അടിച്ചുമാറ്റി, ചോദ്യം ചെയ്തപ്പോള്‍ പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷണി

Loading...

തന്റെ പണം തട്ടിയെടുത്ത് സിനിമ നടിയും ഡാന്‍സറുമായ യുവതി തന്നെ ഭീഷണിപ്പെടുത്തുന്നതായി യുവാവിന്റെ പരാതി. ആലുവ സ്വദേശിയായ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നടിക്കെതിരേയാണ് പരാതി നല്കിയിരിക്കുന്നത്. തന്റെ വിവാഹം മുടക്കുമെന്നും പീഡനത്തിന് പരാതി നല്കുമെന്നും യുവതി ഭീഷണിപ്പെടുത്തിയതായി ഇയാള്‍ പറയുന്നു.

ഹൈക്കോടതിയെ ആണ് ഇയാള്‍ സമീപിച്ചത്. പരാതിയുണ്ടെങ്കില്‍ പോലീസിനെ സമീപിക്കാമെന്ന് ഇന്നലെ ഹര്‍ജി പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. യുവാവിന്റെ വീട് നാദാപുരത്തും കല്യാണം വടകരയിലും വിവാഹസല്‍ക്കാരം കോഴിക്കോട്ടുമായ സാഹചര്യത്തിലാണ് ഈ നിര്‍ദേശം.

Loading...

നടിയായ യുവതി അടുത്തിടെ ഒരു ഗാനരംഗത്തിലൂടെ ശ്രദ്ധ നേടിയിരുന്നു. യുവാവ് ആലുവ സ്വദേശിയായ യുവതിയും ചേര്‍ന്ന് 2015 ലാണ് ഓണ്‍െലെന്‍ ഫാഷന്‍ വസ്ത്രശാല ആരംഭിച്ചത്. ദുബായ് ഫാഷന്‍ ഫെസ്റ്റിവലിലായിരുന്നു കമ്പനിയുടെ ലോഞ്ചിങ്.

തുല്യമായി പണം മുടക്കണമെന്ന കരാറിലായിരുന്നു പാര്‍ട്ട്ണര്‍ഷിപ്പെന്നു യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു. പത്ത് ലക്ഷം രൂപ താന്‍ മുടക്കിയപ്പോള്‍ യുവതി ഒന്നും മുടക്കിയില്ല. എന്നാല്‍, ഫാഷന്‍ ഡിസൈനറായ യുവതി തുണി വിറ്റുകിട്ടിയ പണം മുഴുവന്‍ കൈക്കലാക്കി. ലാഭത്തിന്റെ പകുതിപോലും കിട്ടിയില്ല.

ഇതിനിടെ ഇരുവരും തമ്മിലുള്ള ബന്ധം തകര്‍ന്നു. പോലീസില്‍ പരാതി നല്കിയപ്പോള്‍ സിനിമരംഗത്തെ ചിലര്‍ തന്നെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ഒന്‍പത് ലക്ഷം രൂപ നല്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ തന്റെ വിവാഹം ഉറപ്പിച്ചു.

ഇതോടെ 40 ലക്ഷം രൂപ വേണമെന്നും അല്ലാത്തപക്ഷം പീഡനക്കേസില്‍ ഉള്‍പ്പെടുത്തുമെന്നും വിവാഹം നടത്താന്‍ സമ്മതിക്കില്ലെന്നും ഭീഷണിപ്പെടുത്തി. വിവാഹവാഗ്ദാനം നല്‍കി പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നു പരാതി നല്‍കുമെന്നു യുവതി ഭീഷണി മുഴക്കുകയാണെന്നും യുവാവ് പറയുന്നു.