ഗര്‍ഭിണിയായ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് യുവാവ് മൃതദേഹത്തിനൊപ്പം ഉറങ്ങി

മുംബൈ: ഗര്‍ഭിണിയായ ഭാര്യയെ കൊന്ന് മൃതദേഹത്തിനൊപ്പം ഉറങ്ങിയ യുവാവ് പിറ്റേദിവസം പൊലീസില്‍ കീഴടങ്ങി. മഹാരാഷ്ട്രയിലെ ഒസ്മാനബാദ് ജില്ലയിലാണ് സംഭവം നടന്നത്. വിനോദ് ധാന്‍സിംഗ് പവാര്‍ ആണ് ഭാര്യ പ്രിയങ്ക റാത്തോഡിനെ കഴുത്ത് ഞെരിച്ച് കൊന്നത്. വ്യാഴാഴ്ച രാത്രി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഭാര്യയെ ഇയാള്‍ കൊലപ്പെടുത്തുകയുമായിരുന്നു.

മൃതദേഹത്തോടൊപ്പം ഉറങ്ങി പിറ്റേദിവസം പൊലീസ് സറ്റേഷനിലെത്തിയ യുവാവ് കുറ്റം ഏറ്റുപറയുകയായിരുന്നു.ഒന്‍പത് മാസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും വിവാഹം നടന്നത്.ദമ്പതികള്‍ തമ്മില്‍ നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായും വിനോദ് പ്രിയങ്കയുടെ മാതാപിതാക്കളില്‍ നിന്ന് പണം ആവശ്യപ്പെട്ടിരുന്നതായും ബന്ധുക്കള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

Top