ഗള്‍ഫില്‍ പോകാനിറങ്ങിയ യുവാവിനെ തെങ്ങില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ഗള്‍ഫിലേക്ക് പോകാനിരുന്ന ദിവസം പ്രവാസി യുവാവിനെ വീട്ടുപറമ്ബില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ല്യാണ്‍ റോഡ് ഉണ്ണിപീടികയിലെ നാരായണന്റെ മകന്‍ ഷിന്‍ജിത്ത് നാരായണന്‍ (32) ആണ് വീട്ടുപറമ്ബിലെ തെങ്ങില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കിയത്.

എന്നാല്‍ അബുദാബിയിലേക്ക് തിരിച്ചുപോകാന്‍ തയാറെടുപ്പ് നടത്തിയ യുവാവ് ചെവ്വാഴ്ച പോകേണ്ടതായിരുന്നു. ഭാര്യ: ജിജിന (കയ്യൂര്‍). മകള്‍: നൈനിക. സഹോദരങ്ങള്‍: സനിത്ത്, അനുജിത്ത്. ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Loading...