പോക്‌സോ കേസ് പ്രതി പോലീസിന് നേരെ നാടന്‍ ബോംബ് എറിഞ്ഞ് രക്ഷപ്പെട്ടു

കുളത്തൂര്‍: പോക്‌സോ കേസിലെ പ്രതി പോലീസിന് നേരെ നാടന്‍ ബോംബ് എറിഞ്ഞ് രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. മേനംകുളം പാല്‍ക്കര ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന സന്തോഷ് എന്ന 27കാരനാണ് ബോംബ് എറിഞ്ഞ ശേഷം രക്ഷപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുന്നതായി മുന്‍ഭാര്യ പോലീസില്‍ പരാതി നല്‍കിയിരുന്നു,. ഉദ്യോഗസ്ഥര്‍ ഇയാളുമായി ബന്ധപ്പെട്ടെങ്കിലും പെണ്‍കുട്ടിയെയും കൊന്ന് താന്‍ ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ് പ്രതി ചെയ്തത്.

ഇതോടെ ഉദ്യോഗസ്ഥര്‍ കഴക്കൂട്ടം പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കഴക്കൂട്ടം പൊലീസ് ഇയാള്‍ താമസിക്കുന്ന വാടക വീട്ടിലെത്തി. തുടര്‍ന്ന് സന്തോഷ് പൊലീസിനു നേരെ നാടന്‍ ബോംബ് വലിച്ചെറിഞ്ഞശേഷം രക്ഷപ്പെടുകയായിരുന്നു. പൊലീസുകാര്‍ക്ക് പരിക്കില്ല. പൊലീസ് ഇയാളെ പിന്തുടര്‍ന്നെത്തിയെങ്കിലും പിടികൂടാനായില്ല. തുമ്പ പൊലീസ് സ്റ്റേഷനിലടക്കം നിരവധി അടിപിടി കേസുകളിലെ പ്രതിയാണ് സന്തോഷ്.

Loading...