മൂന്നാമത്തെ വിവാഹത്തിനൊരുങ്ങിയ ഇരുപത്താറുകാരന് മുട്ടന്‍ പണി കൊടുത്ത് മുന്‍ ഭാര്യമാര്‍

മൂന്നാമത്തെ വിവാഹത്തിനൊരുങ്ങിയ ഇരുപത്താറുകാരനെ ആദ്യ രണ്ടു ഭാര്യമാരും ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു. തമിഴ്‌നാട്ടിലെ തെന്നംപാളയത്തിനുസമീപത്തെ രാസിപാളയത്താണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ദിനേഷ് എന്ന യുവാവാണ് മൂന്നാം വിവാഹശ്രമത്തിനിടെ ഭാര്യമാരുടെ പിടിയിലാകുന്നത്. തിരുപൂര്‍ ജില്ലയിലെ ഗണപതിപാളയത്തുള്ള പ്രിയദര്‍ശിനി എന്ന യുവതിയെയായിരുന്നു 2016 ല്‍ ദിനേഷ് ആദ്യമായി വിവാഹം കഴിക്കുന്നത്. വിവാഹത്തിനുശേഷം ഭാര്യയെ ഇയാള്‍ നിരന്തരം ഉപദ്രവിക്കുകയായിരുന്നു. പീഡനം സഹിക്കാന്‍ കഴിയാതെ യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ച് പോവുകയും ചെയ്തു.

2019 ഏപ്രിലിലാണ് ദിനേഷിന്റെ രണ്ടാമത്തെ വിവാഹം. മാട്രിമോണിയല്‍ വെബ്!സൈറ്റ് വഴി പരിചയപ്പെട്ട അനുപ്രിയ എന്ന ഇരുപത്തിമൂന്നുകാരിയെയാണ് ഇയാള്‍ വിവാഹം കഴിക്കുന്നത്. വിവാഹമോചിതയായിരുന്ന അനുപ്രിയക്ക് രണ്ടുവയസുള്ള മകനുമുണ്ട്. ഏപ്രില്‍ പത്തിനായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് ദിനേഷ് അനുപ്രിയയെ ഉപദ്രവിക്കാന്‍ തുടങ്ങുകയും ചെയ്തു.

Loading...

പീഡനം രൂക്ഷമായതോടെ ദിനേഷിന്റെ വീട്ടില്‍ നിന്നും ഇറങ്ങിയ അനുപ്രിയ കരൂരുള്ള സ്വന്തം വീട്ടിലേക്ക് പോയി. ഇതോടെ മാട്രിമോണിയല്‍ വെബ്!സൈറ്റിലൂടെ ദിനേഷ് മൂന്നാത്തെ വിവാഹത്തിനുള്ള വധുവിനെ തിരയുകയായിരുന്നു. ദിനേഷ് മൂന്നാം വിവാഹത്തിനൊരുങ്ങുന്നത് മനസിലാക്കിയ പ്രിയദര്‍ശിനിയും അനുപ്രിയയും ദിനേഷ് ജോലി ചെയ്യുന്ന കമ്പനിയിലെത്തിയാണ് ഇയാളെ കൈകാര്യം ചെയ്തത്.

ദിനേഷിനെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഓഫീസ് സമയത്ത് ഇയാളെ കാണാന്‍ കമ്പനി അനുവാദം നല്‍കിയിരുന്നില്ല. ഇതോടെ രണ്ടുപേരും ഓഫീസിനു പുറത്ത് പ്രതിഷേധം ആരംഭിക്കുകയായിരുന്നു. ദിനേഷ് ഓഫീസ് വിട്ട് പുറത്തിറങ്ങിയതോടെ ഇയാളുടെ അടുത്തെത്തിയ രണ്ടുപേരും ചെരുപ്പൂരി അടിക്കാനും ആരംഭിച്ചു. ഇവരുടെ ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.