സൗദിക്കാരിക്ക് വാട്ട്‌സ്‌ ആപ്‌ വഴി അശ്ലീലദ്യശ്യങ്ങള്‍ മലയാളി അറസ്റ്റില്‍

കണ്ണൂര്‍: സൗദിക്കാരിക്ക് വാട്ട്‌സ്‌ ആപ്‌ വഴി അശ്ലീലദൃശ്യങ്ങളും സന്ദേശങ്ങളും അയച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. വളപട്ടണം സ്വദേശിയാണ്‌ അറസ്റ്റിലായത്‌. സൌദി സ്വദേശിനിയുടെ ഭര്‍ത്താവ്‌ സൌദിയിലെ മലയാളി സംഘടനകള്‍ വഴി വളപട്ടണം സ്റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ ഇയാള്‍ പിടിയിലായത്‌.