ഭാര്യയുടെ കാമുകനെ പിടിക്കുവാന്‍ പര്‍ദ്ദ ധരിച്ചു; ദുബായില്‍ ഇന്ത്യക്കാരന്‌ സംഭവിച്ചത്‌

ഭാര്യയുടെ അവിഹിതം കണ്ടുപിടിക്കുവാന്‍ സ്ത്രീവേഷം ധരിച്ച ഇന്ത്യക്കാരന്‌ ദുബായില്‍ കോടതി ശിക്ഷ വിധിച്ചു. 2,000 ദിര്‍ഹം പിഴയായി അടക്കണമെന്നാണ് കോടതി വിധി.

പര്‍ദ്ദ ധരിച്ച് ദുബായ് മെട്രോ സ്‌റ്റേഷനിലെത്തിയ 37 വയസ്സുള്ള ഇന്ത്യക്കാരനെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാള്‍ ദുബായില്‍ സെയില്‍സ് മാനേജരായി ജോലി ചെയ്യുകയായിരുന്നു.

Loading...

അല്‍ ഫഹീദി മെട്രോ സ്‌റ്റേഷനില്‍ ഭാര്യ കാമുകനെ കാണുവാന്‍ എത്തുമെന്ന് മനസ്സിലാക്കിയതിനാലാണ് പര്‍ദ്ദ ധരിച്ച് താന്‍ പിന്തുടര്‍ന്നതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇയാള്‍ മെട്രോ സ്റ്റേഷനില്‍ പ്രവേശിക്കുന്നതിനു മുമ്പ് സംശയം തോന്നിയ പൊലീസുകാര്‍ പിടികൂടുകയായിരുന്നു.

മറ്റൊരു കുറ്റകൃത്യങ്ങളും നടത്താന്‍ ഉദ്ദേശിച്ചല്ല അങ്ങനെ ചെയ്തതെന്നും യുവാവ് കോടതിയിൽ പറഞ്ഞു. താൻ സ്വവർഗാനുരാഗി അല്ലെന്നും സ്ഥിരമായി സ്ത്രീകളുടെ വസ്ത്രം ധരിക്കാറില്ലെന്നും ഇയാൾ പറഞ്ഞു. കേസ് പരിഗണിച്ച കോടതി ഇയാൾക്ക് 2000 ദിർഹം പിഴ ശിക്ഷയാണ് വിധിച്ചത്. എന്നാൽ, പ്രോസിക്യൂട്ടേഴ്സ് ഇതിനെ ചോദ്യം ചെയ്തു. അപ്പീൽ കോടതിയെ സമീപിക്കുമെന്നും പ്രതിയ്ക്ക് കടുത്ത ശിക്ഷ നൽകണമെന്നും നാടുകടത്തണമെന്നുമാണ് ആവശ്യം.