ഇവനൊരു തടിയന്‍; അര ടണ്ണുള്ള ഇവനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ട്രക്കും ക്രെയിനും വേണ്ടി വന്നു

റോഡ് ഐലന്‍ഡ്: ഇവന്‍ ഒരു തടിയന്‍, ഒരു നഴ്സിങ് ഹോമിനെയും, 20-ലധികം ആളുകളെയും 7 മണിക്കൂര്‍ വെള്ളം കുടിപ്പിച്ച മഹാതടിയന്‍. 1200 പൗണ്ട് (544 കി.) തൂക്കമുള്ള റോബര്‍ട്ട് ബട്‌ലറെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ക്രെയിനും, ഫ്ലാറ്റ്ബെഡ് ട്രക്കും വേണ്ടിവന്നു.

റോഡ് ഐലന്‍ഡ് കാരനായ റോബര്‍ട്ട് ബട്‌ലര്‍ കഴിഞ്ഞ പത്തുവര്‍ഷമായി പ്രൊവിഡന്‍സിലുള്ള ഒരു നഴ്സിങ് ഹോമിലെ അന്തേവാസി ആയിരുന്നു. 2 മില്ല്യന്‍ ഡോളര്‍ കടക്കെണിയിലായ നഴ്സിങ് ഹോം അടച്ചുപൂട്ടുന്നതിന്റെ ഭാഗമായാണ് അന്തേവാസികളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിയത്. മറ്റുള്ള എല്ലാവരെയും മാറ്റിക്കഴിഞ്ഞാണ് റോബര്‍ട്ടിനെ മാറ്റാന്‍ ശ്രമിച്ചത്. നഴ്സിങ് ഹോമിലെ ജീവനക്കാരും ആംബുലന്‍സ് ജീവനക്കാരും കൂടി ആദ്യം ഒന്നു ശ്രമിച്ചു നോക്കി. അതു പരാജയപ്പെട്ടപ്പോള്‍ ആണ് അവര്‍ ഫയര്‍ ഫോഴ്സിനെ വിവരമറിയിച്ചത്. അവരും അവരുടേതായ രീതിയില്‍ ഒരു കൈനോക്കി ശ്രമം ഉപേക്ഷിച്ചു.

Loading...

rob truck

തുടര്‍ന്ന് ഒരാഴ്ച അവര്‍ നടത്തിയ പ്ലാനിങ് പ്രകാരം പ്രത്യേകം തയ്യാറാക്കിയ കണ്ടെയ്നര്‍ കൊണ്ടുവന്ന് അതില്‍ റോബര്‍ട്ടിനെ കയറ്റി ക്രെയിനില്‍ പൊക്കിയെടുത്ത് ഒരു ഫ്ലാറ്റ് ബെഡ് ട്രക്കില്‍ ആശുപത്രിയിലേക്ക് അയച്ചു. 20-ലധികം ആളുകള്‍ 7 മണിക്കൂര്‍ സമയമെടുത്താണ് റോബട്ടിനെ 8 മൈല്‍ അകലെയുള്ള ആശുപത്രിയില്‍ എത്തിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. റോബര്‍ട്ടിനെ മാറ്റിയതിന് ആയിരക്കണക്കിനു ഡോളറും ചെലവായതായി അവര്‍ പറഞ്ഞു.

rob hospital crane

റോബര്‍ട്ട് നഴ്സിങ് ഹോമില്‍ എത്തുമ്പോള്‍ 900 പൗണ്ട് തൂക്കം മാത്രമായിരുന്നു. തുടര്‍ന്ന് തൂക്കം കുറയ്ക്കുന്നതിനുള്ള ഗാസ്ട്രിക് ബൈപാസ് സര്‍ജറി ഡോക്ടര്‍മാര്‍ പരീക്ഷിച്ചു നോക്കി. എന്നാല്‍ തൂക്കം കുറയുന്നതിനു പകരം 300 പൗണ്ട് കൂടുകയാണുണ്ടായത്. പിന്നീട് സര്‍ജറി നടത്താന്‍ ഡോക്ടര്‍മാര്‍ക്കു പോലും ഭയമായി. കൂടാതെ മെഡിക്കെയിഡും ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം നല്‍കിയില്ല. ഗവണ്മെന്റാണ് റോബര്‍ട്ടിന് ജീവിക്കാനുള്ള അത്യാവശ്യം പണം നല്‍കുന്നത്. എന്നാല്‍ റോബര്‍ട്ടിനെ ഡിസേബിള്‍ഡ് ആയി കണക്കാക്കാന്‍ തയ്യാറുമല്ല. റോബര്‍ ഈ അവസ്ഥയിലും എഴുന്നേറ്റു നടന്ന് ജോലി ചെയ്യണമെന്നാണ് ഗവണ്മെന്റിന്റെ വാദം.

പിസയും, ചിപ്‌സും, സോഡയുമാണ് റോബര്‍ട്ടിന്റെ ഇഷ്ട ഭക്ഷണം. വെറുതെ ഇരുന്ന് ബോറടിക്കുമ്പോള്‍ ഓരോ ലാര്‍ജ് പൈ പിസ വാങ്ങി അദ്ദേഹം കഴിക്കും. കൂടാതെ നഴ്സിങ് ഹോം നല്‍കുന്ന ആഹാരങ്ങളും. ഭക്ഷണം കൊണ്ട് മാത്രമല്ല റോബര്‍ട്ടിന് ഭാരം വര്‍ദ്ധിക്കുന്നത്, തനിക്കിതൊരു അസുഖമാണെന്ന് റോബര്‍ട്ട് പറയുന്നു. കൂടാതെ വണ്ണം കുറച്ച് മറ്റുള്ളവരെപ്പോലെ എഴുന്നേറ്റുനടന്നു ജോലിചെയ്ത് ജീവിക്കാന്‍ ആഗ്രഹമുണ്ടെന്നും റോബര്‍ട്ട് പറയുന്നു.