ചെന്നൈ: മണപ്പുറം മിസ് സൗത്ത് ഇന്ത്യ 2015 കിരീടം മലയാളിയായ ഐലീന കാതറിന്‍ ആമണ്‍. കര്‍ണാടകയില്‍ നിന്നുള്ള മിസ് നേഹ ഷെട്ടിയാണ് ഒന്നാം റണ്ണര്‍ അപ്പ്. മലയാളിയായ ഗായത്രി സുരേഷാണ് രണ്ടാം റണ്ണര്‍ അപ്പ്. കഴിഞ്ഞ വര്‍ഷത്തെ മിസ് സൗത്ത് ഇന്ത്യയായ അഭിഷിക്ത ഷെട്ടി ഐലീനയെ കിരീടമണിയിച്ചു. ഒന്നാം റണ്ണര്‍ അപ്പിനേയും രണ്ടാം റണ്ണര്‍ അപ്പിനേയും മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എംഡി വി പി നന്ദകുമാര്‍ കിരീടമണിയിച്ചു. ഐലീന കാതറിന്‍ ആമണിനും ഗായത്രി സുരേഷിനുമൊപ്പം ഹെന്ന റജി കോശി, മീനുകൃഷ്ണന്‍ എന്നീ മലയാളികളും മത്സരത്തില്‍ പങ്കെടുത്തു. ആലുവ വിദ്യാദിരാജ സ്‌കൂളിന് അടുത്തുള്ള അരമ്പല്‍ വീട്ടില്‍ റോബോര്‍ട്ട് യൂള്‍ ആമണിന്റെയും റാണിയുടെയും മകളാണ് ഐലീന. തൃശ്ശൂര്‍ സ്വദേശിയായ കെ.എം. സുരേഷിന്റെയും അതുല്യയുടെയും മകളാണ് ഗായത്രി.
Loading...