മാനസയ്ക്കൊപ്പമുള്ള ചിത്രങ്ങളും രാഖിൽ പുറത്ത് വിട്ടു; ഇവർ അടുപ്പത്തിലായിരുന്നുവെന്ന് രാഖിലിന്റെ സുഹൃത്ത്

കണ്ണൂർ: മാനസയുടെ രാഖിലിന്റെയും മരണത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. രാഖിലും മാനസയും അടുപ്പത്തിലായിരുന്നുവെന്നാണ് രാഖിലിന്റെ സുഹൃത്ത് വെളിപ്പെടുത്തുന്നത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു രണ്ട് വർഷം മുൻപ് മാനസയും രാഖിലും പരിചയപ്പെടുന്നത്. എംബിഎ പഠനം പൂർത്തിയാക്കി സ്വന്തമായി ബിസിനസ് ചെയ്യുകയാണെന്നായിരുന്നു രാഖിൽ മാനസയോട് പറഞ്ഞത്. തോക്കിൽനിന്ന് തലയ്ക്കും നെഞ്ചിനു താഴെയും വെടിയേറ്റ് പിടഞ്ഞുവീണാണ് മാനസ മരിച്ചത്. തൊട്ടുപിന്നാലെ രാഖിലും ജീവിതം അവസാനിപ്പിക്കുകയായിരുന്നു. ‌

അതേസമയം മാനസയുടെ കൂടെ ഒരുമിച്ചുണ്ടായിരുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തശേഷമായിരുന്നു മാനസയെ കൊലപ്പെടുത്താൻ രാഖിൽ പദ്ധതിയിട്ടിരുന്നത്. തങ്ങൾ തമ്മിൽ നല്ല അടുപ്പത്തിലാണെന്ന് സമൂഹത്തിനു മുൻപിൽ തുറന്നു കാണിക്കാൻ രാഖിൽ കൃത്യമായി ആസൂത്രണം ചെയ്ത് പഴയ ഫോട്ടോ എടുത്ത് എറണാകുളത്തെ ഒരു പ്രമുഖ ഹോട്ടലിന്റെ റിവ്വ്യൂ ആയി പബ്ലിഷ് ചെയ്യുകയായിരുന്നു.ഫോട്ടോയിലുള്ളത് മാനസ തന്നെയാണെന്ന് സോഷ്യൽ മീഡിയ ഉറപ്പിക്കുന്നു. പക്ഷേ, ഈ ഫോട്ടോ എടുത്തത് എപ്പോഴാണെന്ന് കാര്യത്തിൽ ഉറപ്പില്ല. മാനസയും രാഖിലും അടുപ്പത്തിലായിരുന്നുവെന്നാണ് രാഖിലിന്റെ സുഹൃത്ത് പോലീസിനോട് വ്യക്തമാക്കിയത്. മൂന്നാഴ്ച മുമ്പാണ് രാഖിൽ എറണാകുളത്തെ ഒരു ഹോട്ടലിൽ റൂം എടുത്തത്. കൂടെ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇക്കാര്യങ്ങളെല്ലാം പോലീസ് വിശദമായി അന്വേഷിക്കും.

Loading...