ട്രോളർമാരെ പൂട്ടൻ നടത്തുന്ന നീക്കം; വ്യാപകമായ പ്രതിഷേധം

ദില്ലി: സമൂഹ മാധ്യമത്തിൽ ശക്തമായ വിമർശനം അഴിച്ചിവിടുന്ന ട്രോളർമാരുടെ ഇടിയേറ്റ് മന്ത്രി മേനകാ ഗാന്ധിക്കും പരിക്ക്!..ട്രോള്‍ നിയന്ത്രണം നടത്തുമെന്ന് മന്ത്രി പറഞ്ഞതിനെതിരേ രൂക്ഷമായ പ്രതികരണങ്ങളാണ്‌ ഉയർന്നത്. ഒടുവിൽ കിട്ടേണ്ടത് കിട്ടിയപ്പോൾ മന്ത്രിക്ക് മനം മാറുകയും തിരുത്തി പറയേണ്ടിവരികയും ചെയ്തു.ഇന്റര്‍നെറ്റിനെ പൊലീസ് നീരീക്ഷണത്തിലാക്കുകയല്ല സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മറിച്ച് ഇന്റര്‍നെറ്റ് വഴിയുള്ള പീഡനങ്ങള്‍ സംബന്ധിച്ച പരാതികള്‍ ലഭിക്കുമ്പോള്‍ നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഇന്റര്‍നെറ്റിലൂടെ മോശം പരാമര്‍ശം, പീഡനം, വിദ്വേഷ പ്രചാരണം തുടങ്ങി മൂന്ന് തരത്തിലുള്ള പരാതികള്‍ സ്വീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. ഇതിന് വേണ്ടി പ്രത്യേകം മെയില്‍ ഐഡി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ചര്‍ച്ച നടത്താന് ട്വിറ്ററിന്റം ഇന്ത്യയിലെ പൊതുനയവിഭാഗം മേധാവി മഹിമ കൗളുമായി മനേക ഗാന്ധി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. ട്വിറ്ററുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്ന ചര്‍ച്ചയില്‍ മഹിമാ കൗള്‍ പറഞ്ഞു.

Loading...