യുട്യൂബ് നോക്കി പഠിച്ച്‌ ബോംബിനുള്ള വസ്തുക്കള്‍ ഓണ്‍ലൈനില്‍ വാങ്ങി; ആദിത്യറാവു

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടകവസ്തു കണ്ടെത്തിയ സംഭവത്തില്‍ പോലീസില്‍ കീഴടങ്ങിയ ഉഡുപ്പി സ്വദേശി ആദിത്യറാവു യുട്യൂബ് നോക്കി പഠിച്ച്‌ ബോംബിനുള്ള വസ്തുക്കള്‍ ഓണ്‍ലൈനില്‍ വാങ്ങിയെന്ന് മൊഴി. സംഭവത്തില്‍ പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ബോംബുവെച്ചത് താനാണെന്ന് ആദിത്യറാവു സമ്മതിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം പോലീസ് നടത്തും.

ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് കുടുംബം പറയുന്നത്. എന്നാല്‍ ഓണ്‍ലൈനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി, യുട്യൂബ് നോക്കി ബോംബുണ്ടാക്കാന്‍ സാധിച്ചത് എങ്ങനെയാണെന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്. ഒപ്പം അതീവ സുരക്ഷാ മേഖലയായ മംഗളൂരു വിമാനത്താവളത്തിന്റെ ടിക്കറ്റ് കൗണ്ടര്‍ വരെ എങ്ങനെ എത്തി എന്നൊക്കെയാണ് പോലീസിനെ കുഴപ്പിക്കുന്നത്. ബംഗളൂരുവില്‍ നിന്ന് മംഗളൂരുവില്‍ എത്തിച്ച ഇയാളെ ഇന്ന് തെളിവെടുപ്പ് നടത്തും. ജോലി ചെയ്ത സ്ഥലത്തും താമസിച്ചിരുന്ന സ്ഥലത്തുമാണ് തെളിവെടടുപ്പ് നടത്തും. വ്യാഴാഴ്ച വൈകീട്ട് മംഗളൂരു കോടതിയില്‍ ഹാജരാക്കുന്ന ആദിത്യയെ േേചാദ്യംചെയ്യാനായി പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.

Loading...

കഴിഞ്ഞ ദിവസമാണ് വിമാനത്താവളത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ലാപ്‌ടോപ് ബാഗിനുള്ളില്‍ ബോംബ് കണ്ടെത്തിയത്. ഉടന്‍ തന്നെ ബോംബ് സ്‌ക്വാഡിനെ വിവരമറിയിച്ചു. ബോംബ് സ്‌ക്വാഡ് പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്ന് ഐഇഡി, വയര്‍, ടൈമര്‍, സ്വിച്ച്‌, ഡിറ്റണേറ്റര്‍ എന്നിവ കണ്ടെത്തി. തുടര്‍ന്ന് സിഐഎസ്‌എഫും പൊലീസും ജാഗ്രത പ്രഖ്യാപിക്കുകയും വിമാനത്താവളത്തില്‍ വ്യാപകമായ തിരച്ചില്‍ നടത്തുകയുമായിരുന്നു. വിമാനത്താവളത്തിന് പുറത്തെ സിസിടിവി പരിശോധനയിലാണ് ബാഗ് ഉപേക്ഷിച്ചെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ ലഭിച്ചത്.