മംഗളൂരു സ്‌ഫോടനം: ഡാര്‍ക്ക് വെബ് വഴി തുടങ്ങിയ അക്കൗണ്ടിലേക്ക് വിദേശസഹായം എത്തി

മംഗളൂരു: മംഗളൂരു സ്‌ഫോടന കേസിൽ ഷരീഖിന് വിദേശത്തുനിന്ന് സാമ്പത്തികസഹായം ലഭിച്ചതായി വിവരം. സ്‌ഫോടനത്തിലേറ്റ പൊള്ളൽ ഭേദമായി പോലീസ് ചോദ്യം ചെയ്യവെയാണ് ഇയാൾ ഇക്കാര്യം വെളിപ്പെടുത്തിയത്. ഡാർക്ക് വെബ് വഴി തുടങ്ങിയ അക്കൗണ്ടിലേക്കാണ് പണമെത്തിയത്.

ഷരീഖ് ഇത് ഇന്ത്യൻ കറൻസിയാക്കി മാറ്റി മൈസൂരുവിലെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ചു. ഇതുമായി ബന്ധപ്പെട്ട് 40 പേരെ മൈസൂരുവിൽ ചോദ്യം ചെയ്യുകയാണ്.ഓട്ടോറിക്ഷയിലെ കുക്കർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായ പ്രതി ഷരീഖ് താമസിച്ച മൈസൂരുവിലെ വീട്ടിൽനിന്ന് ബോംബ് നിർമാണസാമഗ്രികൾ അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

Loading...

ഷരീഖിനെ ചോദ്യം ചെയ്യാൻ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) യുടെ മൂന്ന്‌ സംഘം മംഗളൂരുവിലെത്തിയിട്ടുണ്ട്. പോലീസും എൻ.ഐ.എ.യും ഇയാളെ ചോദ്യം ചെയ്യുകയാണ്. മംഗളൂരു പോലീസ് വിവരങ്ങൾ എൻ.ഐ.എ.യ്ക്ക് കൈമാറിയിട്ടുണ്ട്.