പെരുമാറ്റച്ചട്ടലംഘനം;ജോസ് കെ മാണിക്കെതിരെ പരാതി നല്‍കി മാണി സി കാപ്പന്‍

കോട്ടയം: ജോസ് കെ മാണിക്കെതിരെ പരാതിയുമായി മാണി സി കാപ്പന്‍ രംഗത്ത്. ചട്ടലംഘനം നടത്തിയെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനാണ് മാണി സി കാപ്പന്‍ പരാതി നല്‍കിയത്. മാണി സി കാപ്പന്റെ ആരോപണം ഇങ്ങനെയാണ് പരസ്യപ്രചാരണ സമയം കഴിഞ്ഞതിന് ശേഷം ജോസ് കെ മാണി പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കിയെന്നാണ് മാണി സി കാപ്പന്റെ ആരോപണം. ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്നും ചൂണ്ടിക്കാട്ടിയാണ് മാണി സി കാപ്പന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.