തൊടുപുഴ: യു.ഡി.എഫിന്റെ ഭരണതുടർച്ചക്ക് കനത്ത തിരിച്ചടി നല്കി നിയമസഭാ സീറ്റു ചർച്ച കേരളാ മോൺഗ്രസിന്റെ പിളർപ്പിലേക്ക് നീങ്ങുന്നു. ചോദിക്കുന്ന സീറ്റുകൾ എല്ലാം തരാൻ ആകില്ലെന്ന് ജോസഫിനോട് കെ.എം മാണി തറപ്പിച്ചു പറഞ്ഞു.പി ജെ ജോസഫിന് തൊടുപുഴ നല്കും. മോൻസ് ജോസഫിന് കടുത്തുരുത്തിയും ടി യു കുരുവിളയ്ക്ക് കോതമംഗലവും നല്കാനാവില്ലെന്നാണ് മാണിയുടെ നിലപാട്.ഫ്രാൻസിസ് ജോർജിന് പൂഞ്ഞാറും നല്കാനാവില്ല.മോൻസ് ജോസഫിന്‌ ഏറ്റുമാനൂരിലും മൻസരിക്കാം. അതായത് ജോസഫിനായി ഇപ്പോൾ മാണി ഉറപ്പുപറയുന്നത് വെറും 2സീറ്റുകൾ മാത്രം. അധികമായി കിട്ടിയ പൂഞ്ഞാർ സീറ്റുപോലും മാണി അടിച്ചുമാറ്റി. മാണി പരിഹസിക്കുകയാണെന്നും ഈ അപമാനിക്കലിന്‌ ചുട്ട മറുപടി കൊടുക്കുമെന്നും ജോസഫ് വിഭാഗത്തിലേ നേതാക്കളായ ആന്റണി രാജു, ഫ്രാൻസിസ് ജോർജ് എന്നിവർ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. നിലവിൽ 4സീറ്റുകൾ കൊടുത്തിരുന്ന ജോസഫിനേ 2സീറ്റ് എന്നു പറഞ്ഞ് പരിഹസിക്കുന്നത് രാഷ്ട്രീയ മര്യാദയല്ലെന്ന് ഇവർ പറയുന്നു.എന്നാൽ പാർട്ടിയിലെ ഭിന്നത സംബന്ധിച്ച റിപ്പോർട്ടുകൾ തള്ളിക്കളയാൻ ജോസഫ് വിഭാഗം നേതാക്കൾ തയാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

കേരളാ കോൺഗ്രസിലേ പൊട്ടിത്തെറിയെ മുതലാക്കാൻ സി.പി.എം രംഗത്തിറങ്ങി. ദൂതന്മാർ മുഖേന 6സീറ്റുകൾ വരെ ജോസഫ് ഗ്രൂപ്പിന്‌ എൽ.ഡി.എഫ് വാഗ്ദാനം ചെയ്തു. എന്നാൽ 6സീറ്റുകൾ എന്നതിൽ 4സീറ്റും മാണിയുടെ കുത്തുകയായ വിജയ പ്രതീക്ഷ കുറഞ്ഞതാണെന്ന് ജോസഫ് വിഭാഗം വിലയിരുത്തുന്നു. എങ്കിലും ഒത്തുകിട്ടിയാൽ 4സീറ്റെങ്കിലും വിജയിക്കും എന്ന് സി.പി.എം ജോസഫ് വിഭാഗത്തിന്‌ ഉറപ്പു നല്കി.

എന്നാൽ പരസ്യമായ ചർച്ചക്ക് സമയം ആയില്ലെന്നും ആദ്യം ജോസഫ് നയം വ്യക്തമാക്കട്ടെ എന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.മുങ്ങുന്ന കപ്പലിൽ നിന്ന് ഘടകകക്ഷികൾ ചാടി രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമാണ് മാണി ഗ്രൂപ്പിൽ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കലഹം ഏത് രൂപത്തിൽ വളരുമെന്ന് ഉറ്റുനോക്കുകയാണെന്നും കോടിയേരി പറഞ്ഞു.