കലാഭവൻ മണിയുടെ മരണം; ബന്ധുക്കൾ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു

തൃശൂർ; കലാഭവൻ മണിയുടെ മരണകാരണം കണ്ടെത്താനാകാതിരുന്ന പൊലീസിന്റെ റിപ്പോർട്ടിൽ ബന്ധുക്കൾക്ക് അതൃപ്തി. തങ്ങളുടെ അതൃപ്തി അറിയിച്ചു മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനും ഭാര്യ നിമ്മിയും മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. പൊലീസ് പലരെയും രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നാണ് ഇവരുടെ ആരോപണം. ആക്ഷേപങ്ങൾ സംസ്ഥാന പൊലീസ് മേധാവിയെ അറിയിക്കാൻ രാമകൃഷ്ണനും നിമ്മിക്കും മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി. കലാഭവൻ മണിയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ സ്വാഭാവിക മരണമാണോ എന്നു കണ്ടെത്താൻ അന്നു കേസ് അന്വേഷിച്ച പൊലീസിനു കഴിഞ്ഞിരുന്നില്ല. മണി മരിച്ചു കഴിഞ്ഞ പാടിയിലെ തെളിവുകൾ നശിപ്പിച്ചു എന്നാണ് പ്രധാന ആരോപണം.മണിയുടെ ശരീരത്തിൽ മാരകമായ കീടനാശിനിയുടെ അംശമുണ്ടായിരുന്നതായി ആന്തരികാവയവ പരിശോധനയിൽ കണ്ടെത്തിയകതാണു സംശയത്തിനിട നൽകിയത്.

കരൾ രോഗമുണ്ടായിരുന്ന മണിയുടെ ശരീരത്തിൽ വ്യാജമദ്യം എത്തിയതാണു മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ഇതു സ്ഥിരീകരിക്കാൻ സാധിച്ചിരുന്നില്ല. തെളിവുകൾ നശിപ്പിക്കപ്പെട്ടതാണ് അന്വേഷണത്തെ ബാധിച്ചത്. കഴിഞ്ഞസർക്കാരിന്റെ കാലത്താണ് മണി മരിച്ചത്. അന്നു പാടിയിലെത്തിയ പൊലീസ് വേണ്ടവിധം തെളിവുകൾ ശേഖരിച്ചില്ലെന്ന് ആദ്യം മുതലേ ആരോപണം ഉയർന്നിരുന്നു.

Loading...