യൂട്യൂബറെ തല്ലിയ സംഭവം;ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് മണിക്കുട്ടന്‍

യൂട്യൂബിലൂടെ അധിക്ഷേപിച്ച ആള്‍ക്കെതിരെ പ്രതികരിച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് നടന് മണിക്കുട്ടന് രംഗത്ത് എത്തി.കേരളത്തിലെ സ്ത്രീകളെ അധിക്ഷേപിച്ച യൂട്യൂബര് ഡോ വിജയ് പി നായരെ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി തുടങ്ങിയവര് വീട്ടിലെത്തി ഇയാളെ കൈയ്യേറ്റം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഇവരെ പിന്തുണച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. പിന്നാലെയാണ് മണിക്കുട്ടന്റെ ഫേസ്ബുക്ക് പോസ്റ്റും വന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പെ നടന്ന സംഭവങ്ങളും വിശദീകരിച്ചുകൊണ്ടാണ് മണിക്കുട്ടന്റെ ഫേസ്ബുക്ക് കുറിപ്പ് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മി ചേച്ചിയും സുഹൃത്തുക്കളും ചേര്‍ന്ന് യൂടൂബ് വഴി അശ്ലീലം പ്രചരിപ്പിച്ച ഒരാളെ ആക്രമിച്ച വാര്‍ത്ത നമ്മള്‍ എല്ലാവരും കണ്ടിരിക്കും.കൊത്താന് വന്ന പാമ്പിനെ കൊന്നാലും രണ്ട് പക്ഷം കാണും എന്നത് പോലെ ഭാഗ്യലക്ഷ്മി ചേച്ചിയും സുഹൃത്തുക്കളും ചെയ്ത കാര്യത്തെ വിമര്‍ശിക്കുകയും അനുകൂലിക്കുകയും ചെയ്യുന്ന രണ്ട് വിഭാഗം ഉണ്ട്.

അവരുടെ രാഷ്ട്രീയത്തിലേയ്‌ക്കോ നിലപാടുകളിലേയ്‌ക്കോ കടക്കാന്‍ ഉദ്ദേശമില്ലെന്നും അതേ സമയം എന്റെ ജീവിതത്തിലുണ്ടായ രണ്ട് അനുഭവങ്ങള്‍ പറയാമെന്നും മണിക്കുട്ടന്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയം ഒരു ദിവസം ബസ്സില്‍ വച്ച് ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോട് ബസ്സിലുണ്ടായിരുന്ന ഒരാള്‍ മോശമായി പെരുമാറിയെന്നും ആ സ്‌പോട്ടില്‍ തന്നെ അവള്‍ പ്രതികരിച്ചുവെന്നും മണിക്കുട്ടന്‍ പറയുന്നു. മോശമായി പെരുമാറിയ ആള്‍ക്ക് ബസ്സില്‍ വച്ച് തന്നെ നല്ല തല്ലും കിട്ടിയെന്നും ടീച്ചര്‍ ക്ലാസ്സില്‍ പരസ്യമായി മറ്റുള്ളവരുടെ മുന്നില്‍ വച്ച് അവളെ അഭിനന്ദിച്ചുവെന്നും മണിക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു. പ്രതികരിക്കേണ്ട സാഹചര്യങ്ങളില്‍ പ്രതികരിക്കുക തന്നെ വേണംമെന്നും മണിക്കുട്ടന്‍ പറയുന്നു.

Loading...