സിനിമയില്‍ സജീവമാകാനുള്ള ശ്രമത്തിനിടയ്ക്ക് ഇത് പോലെയുള്ള തരികിടകള്‍ ചെയ്തു എനിക്കിട്ടു പണിയാന്‍ നോക്കുന്നത് വളരെ ദുഃഖകരമാണ്’; മണിക്കുട്ടന്‍

സോഷ്യല്‍ മീഡിയയില്‍ സിനിമാതാരങ്ങളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി അശ്ലീല പദപ്രയോഗങ്ങള്‍ ഉപയോഗിച്ച്‌ ചാറ്റ് ചെയ്യുന്നത് ഇപ്പോള്‍ പതിവായിരിക്കുകയാണ്. നേരത്തേ ഉണ്ണി മുകുന്ദന്റെ പേരിലും നടി സനുഷയുടെ അനിയന്‍ സനൂപിന്റെ പേരിലും ഇത്തരം വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച്‌ അവരുടെ പ്രതിച്ഛായ തകര്‍ക്കുന്ന പ്രവര്‍ത്തികള്‍ നടന്നിരുന്നു. ഇപ്പോഴിതാ നടന്‍ മണിക്കുട്ടനും ഇതിന് ഇരയായിരിക്കുകയാണ്.

മണിക്കുട്ടന്‍ തന്നെയാണ് തന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉള്ള കാര്യം ആരാധകരോട് പറഞ്ഞിരിക്കുന്നത്. തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിലൂടെ മെസ്സേജ് അയച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് മണിക്കുട്ടന്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഇതിനെതിരെ താരം പരാതി കൊടുക്കുകയും ചെയ്തിട്ടുണ്ട്. നല്ല പ്രൊജക്ടുകളുമായി സിനിമയില്‍ സജീവമാകാനുള്ള ശ്രമത്തിനിടയ്ക്ക് ഇത് പോലെയുള്ള തരികിടകള്‍ ചെയ്തു എനിക്കിട്ടു പണിയാന്‍ നോക്കുന്നത് വളരെ ദുഃഖകരമാണെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു. മാമാങ്കമാണ് താരത്തിന്റെ തീയ്യേറ്ററുകളില്‍ എത്തുന്ന പുതിയ ചിത്രം.

Loading...

മണിക്കുട്ടന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ഒരു പ്രത്യേക അറിയിപ്പായി കണക്കാക്കുക. എനിക്ക് ആകെ ഉള്ള ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജ് ഇതാണ്.ഇത് കൂടാതെ ഇന്‍സ്റ്റയിലും മറ്റുമായി പലവിധ അക്കൗണ്ടുകള്‍ വഴിക്കു താഴെ കാണുന്ന തരത്തിലുള്ള പലവിധ പ്രവര്‍ത്തനങ്ങളും നടക്കുന്നതായി എന്റെശ്രദ്ധയില്‍പെടുന്നുണ്ട്, എന്നാല്‍ കഴിയുന്ന രീതിയില്‍ ബന്ധപ്പെട്ട വകുപ്പില്‍ പരാതിപ്പെട്ടിട്ടുണ്ട്. ആരും സ്വയം കബിളിക്കപ്പെടാതെ സൂക്ഷിക്കുക.കുറച്ചു നല്ല പ്രൊജെക്ടുകളുമായി സിനിമയില്‍ സജീവമാകാനുള്ള എന്റെ ശ്രമത്തിനിടയ്ക്കു ഇത് പോലെയുള്ള തരികിടകള്‍ ചെയ്തു എനിക്കിട്ടു പണിയാന്‍ നോക്കുന്നത് വളരെ ദുഖകരമാണ്‌ഒപ്പമുണ്ടാകണം മാമാങ്കത്തിന്