ഇംഫാല്‍: മണിപ്പൂരിലുണ്ടായ ഭീകരാക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. മ്യാന്‍മര്‍ അതിര്‍ത്തിയിലുള്ള ഛന്ദല്‍ ജില്ലയില്‍ വ്യാഴാഴ്ച രാവിലെ 7.30 നായിരുന്നു ആക്രമണം. മോട്ടൂലില്‍നിന്ന് മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലേക്കുപോയ സൈനിക വാഹനവ്യൂഹം ഭീകരര്‍ ആക്രമിച്ചു. ദോഗ്ര റെജിമെന്റില്‍പ്പെട്ട സൈനികരാണ് ആക്രമണത്തിന് ഇരയായത്. തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. പരിക്കേറ്റ സൈനികരെ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചാണ് ആസ്പത്രിയിലെത്തിച്ചത്. അസം റൈഫിള്‍സിന്റെ വെടിയേറ്റ് സ്ത്രീ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ഛന്ദലില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.