മണിപ്പൂരില്‍ കമാന്‍ഡിംഗ് ഓഫീസറുടെ കുടുംബത്തിന് നേരെ ഭീകരാക്രമണം; അപലപിച്ച് മുഖ്യമന്ത്രി എന്‍ ബീരേന്‍ സിംഗ്

മണിപ്പുര്‍ അസം റൈഫിള്‍സ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി എന്‍ ബീരേന്‍ സിംഗ്. ‘കമാന്‍ഡിംഗ് ഓഫിസറുടെ വാഹന വ്യൂഹത്തിനുനേരെയുണ്ടായ ഭീരുത്വം നിറഞ്ഞ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. അക്രമകാരികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്’ എന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

മണിപ്പൂര്‍ അസം റൈഫിള്‍സ് വാഹനവ്യൂഹത്തിന് നേരെയാണ് ഭീകരാക്രമണമുണ്ടായത്. റൈഫിള്‍സ് കമാന്‍ഡിംഗ് ഓഫിസര്‍ കേണല്‍ വിപ്ലവ് ത്രിപാഠിയും കുടുംബവും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നാല് സൈനികരും വീരമൃത്യുവരിച്ചു. ഇന്ന് രാവിലെ മണിപ്പൂരിലെ ചര്‍ചന്ദ് ജില്ലയിലാണ് ഭീകരാക്രമണം ഉണ്ടായത്.

Loading...

Strongly condemn the cowardly attack on a convoy of 46 AR which has reportedly killed few personnel including the CO & his family at CCpur today. The State forces & Para military are already on their job to track down the militants. The perpetrators will be brought to justice.

– N.Biren Singh (@NBirenSingh) November 13, 2021

മണിപ്പൂരിലെ ചര്‍ചന്ദ് ജില്ലയിലാണ് ഭീകരാക്രമണം ഉണ്ടായത്. ത്രിപാഠിയും കുടുംബവും വാഹനവ്യൂഹവുമാണ് സംഘത്തിലുണ്ടായിരുന്നത്. ത്രിപാഠിയും ഭാര്യയും മകനും തല്‍ക്ഷണം മരിച്ചു. ആക്രമണത്തിന് പിന്നില്‍ മണിപ്പുര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണെന്നാണ് പ്രാഥമികമായി ലഭിച്ച വിവരം. നിരവധി നാട്ടുകാര്‍ക്കും പരുക്കേറ്റതായാണ് റിപ്പോര്‍ട്ട് .