National

മണിപ്പൂരില്‍ മന്ത്രിയുടെയും അഞ്ച് എം.എല്‍.എമാരുടെ വീടുകള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി.

ഇംഫാല്‍: മണിപ്പൂരില്‍ മന്ത്രിയുടെയും അഞ്ച് എം.എല്‍.എമാരുടെയും വീടിന് തീയിട്ടു. ചുരാചന്ദ്പുര്‍ ജില്ലയില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ആരോഗ്യമന്ത്രി ഫുങ്സാഫാങ് ടോണ്‍സിങ്ങിന്‍െറയും ഹെങ്ലേപ് മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന മാന്‍ഗ വായിഫേയിയുടെ ഉള്‍പ്പെടെ എം.എല്‍.എമാരുടെയും വീടുകളാണ് പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയത്.

പുറത്തുനിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്ന മൂന്ന് ബില്ലുകള്‍ മണിപ്പൂര്‍ നിയമസഭ പാസാക്കിയിരുന്നു. ഇതിനെതിരെ മൂന്ന് ആദിവാസി വിദ്യാര്‍ഥി സംഘടനകള്‍ തിങ്കളാഴ്ച ആഹ്വാനംചെയ്ത 12 മണിക്കൂര്‍ ബന്ദാണ് വൈകീട്ട് ആറോടെ അക്രമത്തിലേക്ക് തിരിഞ്ഞത്. എം.എല്‍.എമാര്‍ നിയമസഭയില്‍ ബില്ലിനെ എതിര്‍ക്കാതിരുന്നതാണ് ഇവര്‍ക്കെതിരെ പ്രതിഷേധമുയരാന്‍ കാരണം. മന്ത്രിയും എം.എല്‍.എമാരും സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു. ചുരചന്ദ്പുര്‍ ഡെപ്യൂട്ടി കമീഷണറുടെ ഉള്‍പ്പെടെ വാഹനങ്ങള്‍ക്കും തീയിട്ടതായി റിപ്പോര്‍ട്ടുണ്ട്.

മേഖലയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. തദ്ദേശീയരാണോ എന്ന് നിര്‍വചിക്കുന്നതിന് 1951 അടിസ്ഥാന വര്‍ഷമായി പ്രഖ്യാപിച്ചതാണ് ബില്ലുകളിലെ വിവാദ വ്യവസ്ഥകളിലൊന്ന്. ഇതനുസരിച്ച് 1951നുമുമ്പ് മണിപ്പൂരില്‍ താമസമാക്കിയവര്‍ക്ക് ഭൂമിയില്‍ അവകാശം നല്‍കും. അതിനുശേഷം കുടിയേറിയവര്‍ അവകാശം ഉപേക്ഷിക്കേണ്ടിവരും. കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ വിഷയത്തില്‍ മണിപ്പൂരില്‍ സമരങ്ങള്‍ നടക്കുന്നുണ്ട്.

Related posts

ജയലളിതയേ തള്ളിയിട്ട് കൊന്നു, ആശുപത്രിയിലേയും വീട്ടിലേയും സി.സി.ടി.വി ക്യാമറകൾ നീക്കം ചെയ്തു- വെളിപ്പെടുത്തലുമായി മുൻ സ്പീക്കർ പാണ്ഡ്യൻ

ഒന്ന്,രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് ഹോം വര്‍ക്ക് വേണ്ട; പഠനഭാരവും ബാഗിന്റെ ഭാരവും കുറയ്ക്കുമെന്നും ജാവദേക്കര്‍

കശ്മീരില്‍ കാണാതായ ജവാന്‍ ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നിട്ടുണ്ടാകാമെന്ന് പൊലീസ്

pravasishabdam online sub editor

ഇത് ഐ.പി.എല്‍ കളിക്കാനുള്ള സമയമല്ല; ചെന്നൈ ടീമംഗങ്ങള്‍ കറുത്ത ബാഡ്ജ് ധരിച്ച് ഗ്രൗണ്ടിലിറങ്ങണം-രജനീകാന്ത്

subeditor12

ഡല്‍ഹിയില്‍ കനത്ത മഴ; ഗതാഗതം സ്തംഭിച്ചു

subeditor

എനിക്ക് ശ്വാസം കിട്ടുന്നില്ല, പള്‍സ് നോര്‍മലാണോ?; വിവാദങ്ങള്‍ക്ക് അന്ത്യം കുറിച്ച് ജയലളിതയുടെ മരണകിടക്കയിലെ ശബ്ദരേഖ

ബാധയൊഴിപ്പിക്കാനെന്ന പേരിൽ പ്രായപൂർത്തിയാവാത്ത സഹോദരങ്ങളെ പീഡിപ്പിച്ച കേസ്: വ്യാജ പാസ്റ്റർ അറസ്റ്റിൽ

subeditor

പേടിക്കണ്ട 600 കോടി അഡ്വാന്‍സ് മാത്രം; കേരളത്തിന് പ്രധാനമന്ത്രി അധിക ധനസഹായം ഉറപ്പ് നൽകി

sub editor

വിവാഹത്തിന് മുമ്പ് നവവധു കന്യകയാണോ എന്നു പരിശോധിക്കും, വിചിത്ര ആചാരം നിയമവിരുദ്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

subeditor5

ആര്‍എസ്എസിന്റെ കൂടെ സമയം ചിലവഴിക്കുക എന്നത് നിര്‍ബന്ധമാക്കുക; വിവാദ പരാമര്‍ശവുമായി ബിജെപി മന്ത്രി

subeditor12

പാംപോറിൽ സൈന്യത്തിനു നേരെ ഭീകരാക്രമണം, മൂന്നു സൈനികർ കൊല്ലപ്പെട്ടു

subeditor

150 നക്ഷത്ര ആമകളുമായി യുവാവ് പിടിയില്‍

subeditor