മനീതികൾ ശബരിമലയിലേക്ക്, ലക്ഷ്യം പതിനെട്ടാം പടി

ശബരിമല മണ്ഡല കാലം തൊട്ട് അടുത്ത് നില്ക്കേ വളരെ അസ്വസ്ഥമാക്കുന്ന കാര്യങ്ങൾ പുറത്തുവരികയാണ്‌. ശബരിമല ദര്‍ശനത്തിനായി ഇത്തവണയും യുവതികളുമായി എത്തുമെന്ന് മനിതി വനിത കൂട്ടായ്മ പ്രഖ്യാപിച്ചിരിക്കുന്നു. തമിഴ് നാട്ടിൽ നിന്നും വലിയ ഒരു സംഘമായി തന്നെ പല തിയതികളിൽ അയ്യപ്പ സന്നിധിയിൽ ദർശനത്തിനായി എത്തും എന്നും പതിനെട്ടാം പടി ചവിട്ടും എന്നും മനീതികൾ പ്രഖ്യാപിച്ചിരിക്കുന്നു. ഇവർക്ക് കേരളത്തിലെ ആക്ടിവിസ്റ്റുകളുടെ വലിയ പിന്തുണ ഉണ്ടാകും എന്നും അറിയുന്നു. മനീതികൾക്ക് ആവശ്യമായ സഹായവും, താവളവും ഒരുക്കി നല്കാൻ കേരളത്തിലെ അയ്യപ്പ വിശ്വാസികളും, ദൈവ വിശാസം ഇല്ലാത്തവരുമായ ആളുകൾ പോലും രംഗത്ത് രഹസ്യമായി ഉണ്ട്. ഇതോടെ മനീതികൾ ശക്തമായ നീക്കം തന്നെയാണ്‌ പതിനെട്ടാം പടി കേറാൻ നീക്കം നടത്തുക. നമുക്ക് എല്ലാവർക്കും അറിയാവുന്നതു പോലെ കഴിഞ്ഞ മണ്ഢല കാലത്ത് മനീതികൾ മലകേറാൻ വന്നപ്പോൾ കണ്ടം വഴി ഭക്തർ ഓടിച്ചിരുന്നു. അന്ന് ജീവനും കൊണ്ട് മനീതി സ്ത്രീകൾ നിലവിളിച്ച് ഓടുകയായിരുന്നു. പമ്പയിൽ പോലും അവർക്ക് നില്ക്കാൻ ആയില്ലായിരുന്നു. അത്ര രൂക്ഷമായ ജനരോക്ഷം ആയിരുന്നു ഉയർന്നിരുന്നത്.

ഈ ക്കുറിയും മൺധല കാലം അസ്വസ്ഥമാക്കാൻ സബരിമല വിരോധികൾ പണി തുറ്റങ്ങി കഴിഞ്ഞു. സംഘർഷം ഉണ്ടാക്കി മഹാ ഉൽസവത്തിന്റെ പകിട്ടും ഭക്തരുടെ വരവും ദർശനവും തടയുകയും ലക്ഷ്യം തന്നെയാണ്‌. മാത്രമല്ല എല്ലാത്തിനും പിന്നിൽ ശബരിമലയുടെ പ്രാധാന്യം കുറക്കുകയും ശബരിമലയിൽ നിന്നും ഭക്തരേ പിന്തിരിപ്പിക്കുകയും ഗൂഢ ശക്തികളുടെയും ദൈവ വിശ്വാസികൾ അല്ലാത്തവരുടേയും ലക്ഷ്യമാണ്‌. അത് അവർ കഴിഞ്ഞ തവണ വിജയിപ്പിച്ചിരുന്നു. കാരണം മൂന്നിൽ ഒന്നായി ഭക്തർ കുറഞ്ഞിരുന്നു. ഇക്കുറിയും ഭക്തരേ അകറ്റി നിർത്തി അങ്ങിനെ ക്രമേണ ശബരിമലയെ തകർക്കുക എന്ന നീക്കം തെന്നെ പിന്നിൽ ഉണ്ടോ എന്നും സംശയിക്കുന്നു

Loading...

അടിവരയിട്ട് പറയേണ്ട മറ്റൊരു കാര്യം മുഖ്യമന്ത്രി പിണറായി വിജയന്റെ കാര്യമാണ്‌. ഇതാ ഇപ്പോഴും പിണറായി വിജയനിലാണ്‌ മനീതി സംഘത്തിന്റെ പ്രത്യാശ എന്ന് അവർ തന്നെ പരസ്യമായി പറയുന്നു.സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് വിശ്വാസത്തിലെടുത്താണ് ഇക്കുറി ശബരിമല കയറാൻ വരുന്നത് എന്ന് മനീതികൾ പറഞ്ഞു. അതായത് മുഖ്യമന്ത്രിയെ വിശ്വസിച്ച് തന്നെയാണ്‌ വരുന്നത്. പിണറായി വിജയൻ ഇതോടെ വീണ്ടും പ്രതിരോധത്തിൽ ആകുന്നു.കേരളത്തിലെ യുവതികള്‍ക്കൊപ്പം ദര്‍ശനം നടത്താനാണ് ഒരുങ്ങുന്നതെന്നും മനിതി കൂട്ടായ്മയെ പറഞ്ഞു.മൗലികാവകാശവുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതിയുടെ വിധി. യുവതികളെ ശബരിമലയില്‍ വിലക്കുന്നത് മൗലികാവകാശത്തിന്റെ ലംഘനവും ഭരണഘടനയ്ക്ക് വിരുദ്ധവുമാണ്. അതിനെ മറികടക്കാന്‍ ഒരു വിധത്തിലുള്ള നിയമനിര്‍മാണവും സാധ്യമല്ലെന്നാണ് സര്‍ക്കാരിനു കിട്ടിയിരിക്കുന്ന നിയമോപദേശമെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കിയിരുന്നു. മാത്രമല്ല കാളപൂട്ടും ജെല്ലികെട്ട് മൽസരവും പോലെ അല്ല സബരിമല വിധി എന്നും പിണറായി പറഞ്ഞിരുന്നു. ഇതെല്ലാം വ്യക്തമായ ചില സൂചനകൾ തന്നെയാണ്‌ നല്കുന്നത്.