നിങ്ങളൊക്കെയാണ് നടന്മാരെ ചീത്തയാക്കുന്നതെന്ന് ഫാസില്‍, മമ്മൂട്ടിയും മോഹന്ലാലും തകര്‍ത്തഭിനയിച്ച ആ ചിത്രത്തെക്കുറിച്ച് മണിയന്‍ പിള്ള രാജു

Loading...

ഇന്ത്യൻ സിനിമയിൽ ഇരട്ട ക്ലൈമാക്സ് ഉള്ള ചിത്രങ്ങൾ വളരെ കുറവാണ്. മലയാള സിനിമയിൽ അത്തരം ഒരു ചിത്രമുണ്ട്. 1998 ല്‌ പുറത്തിറങ്ങിയ ചിത്രത്തിൽ മോഹൻലാലും മമ്മൂട്ടിയും തകർത്ത് അഭിനയിച്ചിട്ടുണ്ട്. ഫാസിൽ സംവിധാനം ചെയ്ത ഹരികൃഷ്ണൻസ് ആണ് ഇൗ ചിത്രം. രണ്ട് ക്ലൈമാക്സ് ആണ് ചിത്രത്തിന് ഉള്ളത്.

ഒരു പതിപ്പിൽ മോഹൻലാലിന്റെ കഥാപാത്രം കൃഷ്ണൻ നായികയെ സ്വന്തമാക്കുന്നു എങ്കിൽ അടുത്തത് മമ്മൂട്ടിയുടെ കഥാപാത്രം ഹരി നായികയെ സ്വന്തമാക്കും. എന്നിങ്ങനെ ആണ് ചിത്രീകരിച്ച് ഇരിക്കുന്നത്.

Loading...

ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ ഡയലോഗ് തെറ്റിയപ്പോഴുണ്ടായ രസകരമായ ഒരു അനുഭവം നടനും നിര്‍മ്മാതാവുമായ മണിയന്‍ പിള്ള രാജു പങ്കുവച്ചിരിക്കുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം രസകരം ആയ സംഭവം പറഞ്ഞത്.

‘അഭിനയിക്കുമ്‌ബോള്‍ നടന്മാര്‍ക്കെല്ലാം ബി.പി ഉണ്ടാകും. കാരണം ഇത്രയും ആള്‍ക്കാര്‍ നില്‍ക്കുമ്‌ബോള്‍ ഈ ഡയലോഗ് തെറ്റാതെ പറഞ്ഞ് ടേക്ക് ഓകെയാകണം. ഇത് കാണാതെ പഠിച്ച് പറയുകയെന്നുള്ളത് അന്തസിന്റെ കൂടി ഭാഗമാണ്. തെറ്റാന്‍ പാടില്ല.

ഹരികൃഷ്ണന്‍സില്‍ ഒരു വക്കീലായി ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ ഐ.പി.സി നമ്ബറുകളൊക്കെ പറയുന്നൊരു സീനുണ്ട്. അത് തെറ്റിയപ്പോള്‍ പ്രോംപ്റ്റ് ചെയ്തുകൊണ്ടുവന്നു. അപ്പോഴും തെറ്റി.

അപ്പോള്‍ ഫാസില്‍ ഹാന്‍ഡില്‍ ചെയ്ത രീതിയാണ് എടുത്ത് പറയേണ്ടത്. കട്ട്, കട്ട് നിര്‍ത്തിയേ അസിസ്റ്റന്റ് ഡയറക്ടറുടെ വിചാരമെന്താണ് അദ്ദേഹം സീനിയര്‍ നടനാണ്. നിങ്ങള്‍ പ്രോംപ്റ്റ് ചെയ്താലെ പറയുള്ളോ? പ്രോംപ്റ്റ് ചെയ്യുകയൊന്നും വേണ്ട, അദ്ദേഹം കാണാതെ പഠിച്ചോളും.

ഞാന്‍ അങ്ങോട്ട് മാറിനിന്നു. എന്റെ അഭിമാനത്തിന്റെ പ്രശ്‌നമായിരുന്നു. മാറി നിന്ന് കാണാതെ പഠിച്ചു. ടേക്ക് എടുത്ത് കഴിഞ്ഞപ്പോള്‍ ഫാസില്‍ അവരോട് പറഞ്ഞു നിങ്ങളൊക്കെയാണ് നടന്മാരെ ചീത്തയാക്കുന്നതെന്ന്’.-മണിയന്‍ പിള്ള രാജു പറഞ്ഞു.