ആഴ്ചകള്‍ക്ക് മുൻപ് എന്‍റെ ജീവിതത്തില്‍ ഒരു സംഭവമുണ്ടായി, ഒരു മാസം ഇനി കിടക്കയില്‍ വിശ്രമം, മഞ്ജിമ മോഹൻ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജിമ മോഹൻ. തന്റെ വിശേഷങ്ങളും മറ്റും താരം സോഷ്യൽ മീഡിയകൾ വഴി ആരാധകരോട് പങ്ക് വയ്ക്കാറുണ്ട്. ഇത്തരത്തിൽ താരം പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ഇപ്പൊ വൈറൽ ആയിരിക്കുന്നത്.

കുറച്ച്‌ ആഴ്ചകള്‍ക്ക് മുൻപ് തന്‍റെ ജീവിതത്തില്‍ ഒരു സംഭവമുണ്ടായെന്നും അതിനെതുടര്‍ന്ന് ചെറിയൊരു ശസ്ത്രക്രിയയും നടത്തിയെന്നും ഇത് മൂലം ഒരു മാസം ഇനി കിടക്കയില്‍ വിശ്രമം ആയിരിക്കുമെന്നും വ്യക്തമാക്കി നടി മഞ്ജിമ മോഹൻ. എന്താണ് ജീവിതത്തില്‍ അഭിമുഖീകരിച്ചിട്ടുള്ള ഏറ്റവും വിഷമഘട്ടം എന്ന് മുൻപ് ആളുകൾ എന്നോട് ചോദിച്ചിട്ടുണ്ട്. അന്നെന്‍റെ ഉത്തരം ഭാഗ്യവശാല്‍ ഇതുവരെ അങ്ങനെ ഒന്നില്ല എന്നായിരുന്നു. പക്ഷേ ഇപ്പോള്‍ എനിക്കൊരു വ്യത്യസ്തമായ ഉത്തരമുണ്ട്.

Loading...

ഇപ്പോള്‍ ആദ്യത്തെ കുറച്ചുദിവസങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ഉടന്‍ ഏറെ സ്നേഹിക്കുന്ന അഭിനയലോകത്തേക്ക് തിരിച്ചെത്തുമെന്ന് താരം ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പറയുകയുണ്ടായി.