മഞ്ജുവില്‍ നിന്ന് ഡിവോഴ്‌സ് ആവിശ്യപ്പെട്ട് സുനിച്ചന്‍?; പ്രതികരണവുമായി സുനിച്ചന്‍

ബിഗ് ബോസ് സീസണ്‍ 2ഉം പ്രേക്ഷകര്‍ ഏറ്റെടുത്തിയിരിക്കുകയാണ്. ഓരോ മത്സരാര്‍ത്ഥികളുടെയും വ്യത്യസ്തമായ അനുഭവങ്ങളും മുഖങ്ങളും പെരുമാറ്റങ്ങളുമാണ് ഓരോ എപ്പിസോഡിലും പ്രേക്ഷകര്‍ കാണുന്നത്. എന്നാല്‍ കഴിഞ്ഞ എപ്പിസോഡില്‍ ഒരു രോഗത്തിന്റെ പേരു വിളിച്ച് രജിത് കുമാറിനെ അവഹേളിച്ച മഞ്ജു പത്രോസിനെതിരെ അവതാരകനായ മോഹന്‍ലാല്‍ പൊട്ടിത്തെറിക്കുകയായിരുന്നു ഉണ്ടായത്. മഞ്ജു രജിത്തിനോട് മോശമായ രീതിയില്‍ പ്രതികരിച്ചതാണ് പ്രശ്‌നത്തിന് കാരണമായത്.

അതെ സമയം തന്നെ മഞ്ജു സുനിച്ചന് എതിരെ ചില വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിച്ചിരുന്നു. മഞ്ജുവില്‍ നിന്നും ഭര്‍ത്താവ് സുനിച്ചനും കുടുംബവും വിവാഹ മോചനം ആവശ്യപ്പെട്ടു എന്നുള്ള വാര്‍ത്തകളായിരുന്നു . ഇപ്പോള്‍ ഇതാ ആ വാര്‍ത്തയോട് പ്രതികരിക്കുകയാണ് ഭര്‍ത്താവ് സുനിച്ചന്‍. മഞ്ജുവിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് സുനിച്ചന്‍ വ്യാജ വാര്‍ത്തകളോട് പ്രതികരിച്ചത്. ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചതില്‍ തനിക്ക് ദുഃഖം ഉണ്ട് . അതെ സമയം തന്നെ അതില്‍ സത്യം ഇല്ലെന്നും സുനിച്ചന്‍ പറയുന്നു.

Loading...

സുനിച്ചന്റെ വാക്കുകള്‍ ഇങ്ങനെ

നമസ്‌കാരം ഞാന്‍ സുനിച്ചന്‍ ആണ് സംസാരിക്കുന്നത്. ഇപ്പോള്‍ ദുബായില്‍ ആണുള്ളത്. ഒരു വര്ഷം ആയി ഇവിടെ എത്തിയിട്ട്. ഇടക്ക് ഒരു രണ്ടു മാസം നാട്ടില്‍ ലീവിന് പോയിരുന്നു. പിന്നെ ബിഗ് ബോസ് എല്ലാരും കാണുന്നുണ്ട് എന്ന് എനിക്കറിയാം. ഞാന്‍ ഇടയ്ക്ക് ഏഷ്യാനെറ്റില്‍ ചെന്നിരുന്നുവെന്നും മഞ്ജുവില്‍ നിന്നും ഡിവോഴ്‌സ് വേണം എന്ന് ആവശ്യപ്പെട്ടുവെന്നും ചേര്‍ത്ത് ഒരു വാര്‍ത്ത ഇടയ്ക്ക് കണ്ടു ‘

‘ ഞാന്‍ അത് ഏഷ്യാനെറ്റില്‍ വിളിച്ചു ചോദിച്ചു. അപ്പോള്‍ അവര്‍ അത് പെയ്ഡ് ന്യൂസ് ആണെന്നു പറഞ്ഞു. എനിക്ക് ഒരുപാട് സങ്കടമായി. അങ്ങിനെ ഒരു വാര്‍ത്ത ഇല്ല. കാരണം എന്റെ കുടുംബവും അവളുടെ കുടുംബവും പിന്തുണ നല്കിയിട്ടാണ് അവള്‍ ബിഗ് ബോസില്‍ പോയത്’

‘ഞാനും എല്ലാരും അവളെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പിന്നെ അവള്‍ കഴിഞ്ഞ ഒരു എപ്പിസോഡിനകത്ത് കുഷ്ഠരോഗി എന്ന പരാമര്‍ശം നടത്തുകയുണ്ടായി. അതിനു ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. അവളുടെ വായില്‍ നിന്നും അത് അറിയാതെ പറഞ്ഞു പോയതാണ്. പിന്നെ ഇത് ഒരു ഗെയിം അല്ലെ ആ രീതിയില്‍ കണ്ടാല്‍ മതി. പിന്നെ എല്ലാരും ബിഗ് ബോസ് കാണണം മഞ്ജുവിനെ സപ്പോര്‍ട്ട് ചെയ്യണം, ഞാനും ചെയ്യാം’ എന്നും ലൈവിലൂടെ സുനിച്ചന്‍ വ്യക്തമാക്കി.

അതെസമയം ബിഗ് ബോസ് ഹൗസില്‍ വാരാന്ത്യത്തില്‍ മോഹന്‍ലാല്‍ എത്തിയിരിക്കുകയാണ്. എലിമിനേഷന്‍ വരുന്നതിന് തൊട്ടുമുമ്പ് മത്സരാര്‍ത്ഥികള്‍ക്കെല്ലാം സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് മോഹന്‍ലാല്‍. ചിലരുടെ കുടുംബാംഗങ്ങള്‍ പറയുന്ന ഓഡിയോ ആണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കായി കൊടുത്തിരിക്കുന്നത്.

അതില്‍ മഞ്ജു പത്രോസിനെ വിളിച്ച് മകന്‍ ബെര്‍ണാച്ചന്‍ പറഞ്ഞത് കേട്ട് മഞ്ജു പൊട്ടിക്കരഞ്ഞു. മഞ്ജുവിനോട് കരയരുതെന്നായിരുന്നു ബെര്‍ണാച്ചന്‍ പറഞ്ഞത്. എന്നാല്‍ അത് കേള്‍ക്കുമ്പോഴും മഞ്ജു പൊട്ടിക്കരയുകയായിരുന്നു.

‘അമ്മാ സുഖാണോ… ഞാനാ ബെര്‍ണാച്ചനാ… ഇവിടെ എല്ലാര്‍ക്കും സുഖം.അമ്മേനെ കാണാണ്ട് മിസ് ചെയ്യുന്നുണ്ട് എന്നാലും കുഴപ്പമില്ല. അമ്മ അവിടെ കിടന്ന് എന്നാ കരച്ചിലാന്നേ… അമ്മ അതിനകത്ത് കിടന്ന് എന്നാ കരച്ചിലാന്നെ?, ഇവിടെ ഞാനും കിടന്ന് കരയുവാന്നേ… ഞാന്‍ കരയണ്, മിഞ്ചി കരയണ് പപ്പ കരയുന്നു. മൂന്നുപേരും അടുപ്പിച്ചിരുന്ന് കരയവാന്നെ…’ എന്നായിരുന്നു ബെര്‍ണാച്ചന്റെ വാക്കുകള്‍.<