പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്സ് ചെയ്യിപ്പിച്ചു, സുനിച്ചനെ ആത്മഹത്യ ചെയ്യിപ്പിച്ചു, വിവാഹ വാര്‍ഷിക ദിനത്തില്‍ മഞ്ജു

വ്യാജപ്രചരണങ്ങൾക്ക് വിവാഹ വാർഷിക ദിനത്തിൽ നടി മഞ്ജു സുനിച്ചൻറെ മറുപടി. 15ആം വിവാഹ വാർഷിക ദിനത്തിൽ മഞ്ജു പറഞ്ഞതിങ്ങനെയാണ്.

നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ട മഞ്ജുവിന് ബിഗ് ബോസ് എന്ന പരിപാടിയിൽ പങ്കെടുത്ത ശേഷം പല തരത്തിലുള്ള സൈബർ ആക്രമണം നേരിടേണ്ടിവന്നു. പലപ്പോഴും മഞ്ജു നേരിട്ട് സോഷ്യൽ മീഡിയയിൽ വിശദീകരിച്ചിട്ടും കുടുംബത്തെ പോലും വെറുതെ വിടാതെ ചിലർ സോഷ്യൽ മീഡിയയിൽ വ്യാജപ്രചരണം നടത്തുകയായിരുന്നു. ഇതിനുള്ള മറുപടിയാണ് മഞ്ജു വിവാഹ വാർഷിക ദിനത്തിൽ നൽകിയത്.

Loading...

“ഇന്ന് ഞങ്ങളുടെ വെഡിങ് ആനിവേഴ്സറി ആണ്. ഇതിനിടയിൽ തന്നെ പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്സ് ചെയ്യിപ്പിച്ചു. സുനിച്ചനെ ആത്മഹത്യ ചെയ്യിപ്പിച്ചു.. പക്ഷെ ഇതൊന്നും ഞങ്ങൾ അറിഞ്ഞില്ല. ഇന്നേക്ക് 15 വർഷം. ഞങ്ങളുടെ യാത്ര മുന്നോട്ട് പോകുകയാണ്. സ്നേഹിച്ചവരോട്, തിരിച്ചു സ്നേഹം മാത്രമേ തരാനുള്ളൂ. ഇനിയും പ്രാർഥനയും കരുതലും കൂടെ വേണം”.