എനിക്ക് മേക്കപിട്ട് നടക്കാനിഷ്ടമല്ല,അത് സിനിമക്ക് മാത്രം- മഞ്ജു എന്ന സാധാരണക്കാരി

എനിക്ക് മേക്കപ്പിട്ട് പുറത്തുപോകുന്നത് ഇഷ്ടമല്ല, ഒരു മേക്കപ്പും ഞാൻ ഉപയോഗിക്കാറില്ല. പൊതു പരിപാടിക്ക് പോകുമ്പോൾ പോലും മേക്കപ്പ് ഇല്ല. മഞ്ജു പറയുന്നു.. സിമ്പിളാകാനാണ് താല്‍പ്പര്യം.വേഷത്തില്‍പ്പോലും ഞാനങ്ങനെയാണ്. സിനിമയ്ക്കും നൃത്തത്തിനും വേണ്ടി മാത്രമാണ് ചമയങ്ങളിടുന്നത്.
അല്ലാത്തപക്ഷം ഒരു കുര്‍ത്തയും പാന്റുമിട്ട് മുടി സിമ്പിളായി കെട്ടി യാത്ര ചെയ്യാനാണ് താല്‍പ്പര്യം. ഫംങ്ഷനുകളില്‍പ്പോലും ഞാനങ്ങനെ
യാണ് പോകുന്നത്. മംഗളത്തിലേക്ക് ദേവിന റെജിയുമായി നടത്തിയ അഭിമുഖത്തിലാണ്‌ മഞ്ജു മനസു തുറന്നത്.ഒഴിച്ചുകൂടാനാവാത്ത സ്ഥലങ്ങളില്‍ കുര്‍ത്തയ്ക്ക് പകരം സാരിയാക്കും. അത്രേയുള്ളൂ മാറ്റം. ഞാനെപ്പോഴും ഇങ്ങനെ നടക്കാനാണ് ഇഷ്ടപ്പെടുന്നത്.

മോഹൻലാലിനേപറ്റി

Loading...

ഏതോ ഒരു സിനിമാ ലൊക്കേഷനിലിരുന്നപ്പോഴാണ് ഷാജി കൈലാസ് ആറാംതമ്പുരാന്‍ എന്ന സിനിമയിലേക്ക് വിളിക്കുന്നത്. നായകന്‍- മോഹന്‍ലാല്‍ ആണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി. അന്ന് ലൊക്കേഷനിലുണ്ടായിരുന്നവരെല്ലാം ലാലേട്ടനോടൊപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച എന്നെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി. അപ്പോഴും എന്റെയുള്ളില്‍ നിലയ്ക്കാത്ത നെഞ്ചിടിപ്പായിരുന്നു. കാരണം, മോഹന്‍ലാല്‍ എന്ന മഹാനടന്‍ എന്നോട് മിണ്ടുമോ, ആള് പാവമാണോ ഒന്നുമറിയില്ലല്ലോ? സത്യം പറഞ്ഞാല്‍ പിന്നീടുള്ള ദിവസങ്ങള്‍ ഞാനുറങ്ങിയിട്ടില്ല.

ഒറ്റപ്പാലത്തായിരുന്നു ആറാംതമ്പുരാന്റെ ഷൂട്ടിംഗ്. സെറ്റില്‍ ലാലേട്ടനൊഴികെ ഒട്ടുമിക്ക താരങ്ങളും എത്തി. ലാലേട്ടന്റെ വരവിനെപ്പറ്റിയുള്ള ചിന്തയായിരുന്നു മനസ്സ് മുഴുവന്‍. കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു കാര്‍ വന്നു നിന്നു.ഡോര്‍ തുറന്ന് സൂപ്പര്‍സ്റ്റാറിന്റെ കുപ്പായമില്ലാതെ ഒരു സാധാരണക്കാരനെപ്പോലെ ലാലേട്ടന്‍ പുറത്തിറങ്ങി. എന്റെയടുത്ത് കിടന്ന കസേരയില്‍ വന്നിരുന്നു. എന്നോട് ഇങ്ങോട്ട് സംസാരിച്ചുതുടങ്ങി, അപ്പോഴാണ് മനസ്സില്‍ ലാലേട്ടനെക്കുറിച്ച് കെട്ടിപ്പടുത്ത ഇമേജുകള്‍ തകര്‍ന്നത്. ഷൂട്ടിംഗ് തീരുന്നതുവരെ എന്നോടും മാതാപിതാക്കളോടും വലിയ സ്‌നേഹമായിരുന്നു അദ്ദേഹത്തിന്.

നടൻ തിലകനുമായുള്ള അനുഭവം

എന്നെ ഒരുപാട് സ്പര്‍ശിച്ച സിനിമയാണ് കണ്ണെഴുതി പൊട്ടുംതൊട്ട്. വിവാഹത്തിനുമുമ്പ് പുറത്തിറങ്ങിയ അവസാന ചിത്രമായിരുന്നു അത്. അച്ഛനെയും മകനെയും ഒരുപോലെ വശീകരിച്ച് പ്രതികാരം ചെയ്യുന്ന ഭദ്ര എന്ന പെണ്ണിന്റെ കഥ. ഇതിലെ ഓരോ സീന്‍ ചെയ്യുമ്പോഴും അതിന്റെ സീരിയസ്സ്‌നെസ്സ് എനിക്കറിയില്ലായിരുന്നു.
സിനിമപുറത്തിറങ്ങിയപ്പോള്‍ എനിക്കുതന്നെ അത്ഭുതമായി. ഞാന്‍ തന്നെയാണോ ഇങ്ങനെയൊക്കെ ചെയ്തതെന്ന്. ആ സിനിമയെക്കുറിച്ച് പറയുമ്പോള്‍ എനിക്കോര്‍മ്മ വരുന്നത് തിലകന്‍ സാറിനെയാണ്.

എന്റെ തനിച്ചുള്ള സീനാണ് ഷൂട്ട് ചെയ്യുന്നത്. അന്ന് തിലകന്‍ സാറിന് ഷൂട്ടുണ്ടായിരുന്നില്ല, എന്നിട്ടും അദ്ദേഹം വന്നു, എന്റെ അഭിനയം കാണാന്‍.
കേട്ടപ്പോള്‍ എനിക്ക് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല. എന്നെപ്പോലെയുള്ള ഒരു ആര്‍ട്ടിസ്റ്റിന്റെ അഭിനയം കാണാന്‍ അദ്ദേഹത്തെപ്പോലെയൊരു നടന്‍ വരിക. ഞാനാകെ ഷോക്കായി.സീന്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹമെന്നെ അടുത്തുവിളിച്ച് അഭിനന്ദിച്ചു. ഇതൊക്കെ സിനിമ തന്ന ഭാഗ്യങ്ങളാണ്. ആദ്യ സിനിമ മുതല്‍ സൈറാബാനുവരെ അഭിനയിക്കാന്‍ സാധിക്കു