സിനിമ വിജയിച്ചില്ലെങ്കിലും മഞ്ജു വാര്യര്‍ പ്രതിഫലം ഉയര്‍ത്തുന്നതിന് പിന്നിലെ കാരണം ഇതാണ്‌

മലയാള സിനിമയില്‍ മികച്ച അഭിനേത്രികളിലൊരാളാണ് മഞ്ജു വാര്യര്‍. സല്ലാപത്തിലൂടെ സിനിമയിലേക്കെത്തിയ താരത്തെ വളരെ പെട്ടെന്ന് തന്നെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ എത്തിയപ്പോഴും മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. വെല്ലുവിളികളെയും പ്രതിസന്ധികളെയും സധൈര്യം നേരിട്ടാണ് താരം സിനിമയില്‍ തുടരുന്നത്.

മലയാള സിനിമയിലെ മികച്ച നായികമാരിലൊരാളായി തുടരുന്ന മഞ്ജു വാര്യര്‍ പ്രതിഫലത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ്. സിനിമയില്‍ നിന്നല്ലാതെ പരസ്യ ചിത്രങ്ങളില്‍ നിന്നുമായി മികച്ച തുകയാണ് താരത്തിന് ലഭിക്കുന്നത്. സിനിമയുടെ വിജയം മാത്രം നോക്കിയല്ല താരത്തിന്റെ പ്രതിഫലത്തെക്കുറിച്ച് തീരുമാനിക്കുന്നത്.

Loading...

മോഹന്‍ലാല്‍ നായകനായെത്തിയ വില്ലന്‍, ഒടിയന്‍, രണ്ടാമൂഴം തുടങ്ങിയ ചിത്രങ്ങളിലെ നായികാ വേഷം തേടിയെത്തിയതോടെ മഞ്ജു വാര്യര്‍ പ്രതിഫലം വര്‍ധിപ്പിച്ചു. അടുത്ത കാലത്ത് പുറത്തിറങ്ങിയ ചിത്രമായ ഉദാഹരണം സുജാത തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

സിനിമകളില്‍ സജീവമായതോടെ ഫാന്‍സ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളിലും മഞ്ജു വാര്യര്‍ കൂടുതല്‍ സജീവമായി പങ്കെടുക്കാന്‍ തുടങ്ങിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കുട്ടികളുടെ ഉല്‍പ്പന്നങ്ങളിലായാലും സ്ത്രീകളെ ആകര്‍ഷിക്കുന്ന ഉല്‍പ്പന്നങ്ങളായാലും പരസ്യത്തില്‍ മഞ്ജു വാര്യര്‍ അഭിനയിച്ചാല്‍ നന്നായി വിറ്റഴിഞ്ഞു പോവുമെന്നാണ് നിലിവിലെ ട്രന്‍ഡ് സൂചിപ്പിക്കുന്നതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

പരസ്യ ചിത്രങ്ങളിലും സിനിമയിലുമായി മികച്ച സ്വീകാര്യതയാണ് മഞ്ജു വാര്യര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെയാണ് താരം പ്രതിഫലം വര്‍ധിപ്പിച്ചത്. 75 ലക്ഷം രൂപയായാണ് താരം തന്റെ പ്രതിഫലം ഉയര്‍ത്തിയതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇതോടെ മലയാള നായികമാരില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം സ്വന്തമാക്കുന്ന താരമായി മഞ്ജു വാര്യര്‍ മാറിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

45 ലക്ഷം രൂപയായിരുന്നു മുന്‍പ് താരത്തിന്റെ പ്രതിഫലം. പരസ്യത്തിലെയും സിനിമയിലെയും മികച്ച സ്വീകര്യതയാണ് പ്രതിഫലം വര്‍ധിപ്പിക്കാന്‍ കാരണമായത്. യുവതാരങ്ങളെപ്പോലും കടത്തിവെട്ടിയാണ് പ്രതിഫലത്തിന്റെ കാര്യത്തില്‍ മഞ്ജു വാര്യര്‍ ഒന്നാമതായി എത്തിയത്. ചിത്രങ്ങളുടെ സ്വീകാര്യതയും സാറ്റലൈറ്റ് റൈറ്റുമൊക്കെ താരത്തിന് അനുകൂലമായതോടെയാണ് പ്രതിഫലം കൂട്ടിയത്.

രാമലീല റിലീസ് ചെയ്ത അതേ ദിവസം തന്നെയാണ് ഉദാഹരണം സുജാതയും റിലീസ് ചെയ്തത്. തുടക്കത്തില്‍ അല്‍പ്പം മോശം പ്രതികരണമായിരുന്നുവെങ്കിലും പിന്നീട് സുജാത മുന്നേറുന്ന കാഴ്ചയാണ് കണ്ടത്.