പ്രതിഷേധം മൂലം കല്യാൺ മഞ്ജുവാര്യരുടെ പരസ്യം പിൻവലിച്ചു

തൊട്ടതെല്ലാം പൊന്നാക്കിയിരുന്ന മഞ്ജു വാര്യർക്ക് ഇപ്പോൾ തൊടുന്നതെല്ലാം ശകുനപിഴ. മഞ്ജുവാര്യരും അമിതാഭ് ബച്ചനുമൊന്നിച്ച പരസ്യം വിവാദത്തെ തുടർന്ന് പിൻ‌വലിച്ചിരിക്കുന്നു.കല്യാണിന്റെ ജുവലറി പരസ്യമാണ് വിവാദമായതിനെ തുടർന്ന് പിൻ‌വലിച്ചത്. പെൻഷൻ പരസ്യത്തിൽ സിനിമ താരങ്ങളെ വലിച്ചു കീറി ഒട്ടിച്ച് ബാങ്കർമാർ… അച്ഛനും മകളുമായി ഇരുവരും നേരത്തെ തന്നെ ഈ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.നേരത്തേ, മഞ്ജു വാര്യര്‍ നഴ്‌സിന്റെ വേഷത്തിലെത്തിയ പരസ്യത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വംശീയാധിപേക്ഷമുണ്ടെന്നാരോപിച്ച് നേരത്തെയും ഈ ബ്രാന്‍ഡിന്റെ പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

Loading...

ഇപ്പോൾ പ്രതിഷേധവും നിയമ നടപടിയുമായി ബാങ്ക് ജീവനക്കാരാണ്‌ വന്നിരിക്കുന്നത്.ബാങ്ക് ജീവനക്കാരെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഓള്‍ ഇന്ത്യാ ബാങ്കേഴ്‌സ് കോണ്‍ഫെഡറേഷന്‍ ഈ പരസ്യത്തിനെതിരെ രംഗത്തുവന്നിരുന്നു. പരസ്ത്തിലൂടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ അപകീര്‍ത്തിപ്പെടുത്തുകയാണ് ചെയ്യുന്നത്, ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു അവര്‍ വ്യക്തമാക്കിയത്. ഇതിൽ മാപ്പ് പറഞ്ഞ് ബന്ധപ്പെട്ടവർ രംഗത്തെത്തിയെങ്കിലും നിയമനടപടിക്ക് പോകുമെന്ന് ബാങ്കുകാർ അറിയിച്ചതോടെയാണ് പരസ്യം പിൻ‌വലിച്ചത്.

കല്യാണിന്റെ ജ്വല്ലറിയുടെ ബ്രാന്റ് അംബാസിഡറായ മഞ്ജുവാര്യർ 2 കോടിയോളം രൂപയാണ്‌ പ്രതിഫലം കൈപറ്റുന്നത്. പരസ്യം പിൻ വലിച്ചാലും പ്രതിഫലത്തേയോ മഞ്ജ്വിന്റെ കല്യാൺ ജ്വല്ലറിയിലേ പരസ്യ വർക്കുകളേയോ ഇത് ബാധിക്കില്ല. അടുത്തിടെ മഞ്ജു വാര്യർ അഭിനയിക്കുന്ന പരസ്യങ്ങളും ചിത്രങ്ങളും അവരെടുക്കുന്ന നിലപാടുകളും വിവാദമാവുകയാണ്. എന്തിനേറെ പറയുന്നു, ചില വിഷയങ്ങളിൽ മഞ്ജുവിന്റെ മൌനം വരെ വിവാദമാക്കുന്നു. ഒടുവിൽ അക്രമിക്കപ്പെട്ട നടിയും, റീമ കല്ലുങ്കലും മഞ്ജുവിനെതിരേ സുഹൃത്തുക്കളോട് അഭിപ്രായം പങ്കിട്ടിരുന്നു. തങ്ങൾക്ക് അവസരങ്ങൾ ഇല്ലാതാകുമ്പോൾ അക്രമിക്കപ്പെട്ട നടിയുടെ എതിരാളികളുമായി മഞ്ജുവിനുള്ള സമീപ കാല സൗഹൃദങ്ങൾ ആയിരുന്നു വിവാദമായത്. മഞ്ജുവിന്റെ സ്റ്റേജ് ഷോകളിൽ പോലും അക്രമിക്കപ്പെട്ട നടിയേയും, റീമയേയും ഒക്കെ മാറ്റി നിർത്തുന്നു.മനസു മാറിയ മഞ്ജു വാര്യർ എന്നാണ്‌ അടക്കം പറച്ചിലും. മലയാള സിനിമയിൽ മഞ്ജു സ്വന്തമായി അവസരങ്ങൾ സൃഷ്ടിക്കുന്നു എന്നും ഉദാഹരണം സുജാത സിനിമ പോലും ദിലീപിന്റെ സഹായത്തിൽ ആയിരുന്നു എന്നും ആരോപണം ഉയരുന്നു.

വിഷം നിറച്ച കറി മസാല വില്ക്കാനും, അധാർമ്മിക കച്ചവടത്തിനും സിനിമാ താരങ്ങൾ പോകുമ്പോൾ അവർക്കെതിരേ കേസെടുക്കണം. ജനം ആ താരങ്ങളുടെ വിശ്വാസ്യതയിലാണ്‌ ആ സാധനങ്ങൾ വാങ്ങുന്നത്..ഇതുമായി ബന്ധപ്പെട്ട് യൂണിയൻ ബാങ്ക് ഓഫീസർസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീനാഥ് ഇന്ദുചൂഡൻ

https://youtu.be/y2SHfYMsyzE