ഭാഗ്യം കൂടെയുണ്ട്… കൈ നിറയേ ചിത്രങ്ങളുമായി മഞ്ജു

തിരക്കുള്ള നടി…എന്നും ചിത്രങ്ങൾ..നിരവധി ചിത്രങ്ങൾ ഒരേ സമയത്ത് ചെയ്യുക..മലയാളത്തിൽ ഒരു നടിക്കും ഇതൊന്നും സ്വപ്നം കാണാനാവില്ല. അവസരം ഇല്ലാതെ നല്ലൊരു ശതമാനം നടിമാരും ഔട്ടായി സ്റ്റേജ് ഷോക്കും കുടുംബ ജീവിതത്തിലേക്കും പോകുമ്പോഴാണ്‌ മഞ്ജു വാര്യർ മുന്നേറുന്നത്. എല്ലാം നല്ലതിനെന്നും ഇപ്പോഴാണ്‌ ഐശ്വര്യം വന്നെതെന്നും മഞ്ജു വാര്യരുടെ ജീവീതം തെളിയിക്കുന്നു. മലയാളത്തിലേ ഏക ലേഡി സൂപ്പ‍ർ സ്റ്റാ‍‍ർ മഞ്ജു വാര്യ‍ർ തിരക്കിലാണ്. കൈ നിറയേ ചിത്രങ്ങളാണ്‌. പുതിയ ചിത്രങ്ങൾക്ക് മഞ്ജുവിനേ കിട്ടാനും ബുദ്ധിമുട്ട്. ഡെറ്റ് പോലും ഇല്ല. ഇപ്പോൾ 4 സിനിമകൾക്കായി അവരുടെ ദിവസങ്ങൾ ഭാഗിച്ചു നല്കുകയാണ്‌.

കമലിൻെറ ‘ആമി’ നിലവിൽ മഞ്ജുവിൻെറ പുതിയ ചിത്രങ്ങളിലൊന്നാണ്. ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു വിധവയുടെ വേഷത്തിലാണ് നടി എത്തുന്നത്.മോഹന്‍ലാലിനൊപ്പമുള്ള വില്ലനും, ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഉടയോനിലും മഞ്ജുവാണ് നായിക.

Loading...

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാന സഹായിയായ ഫാന്റം പ്രവീണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൂര്‍ണമായുമൊരു കുടുംബ ചിത്രമാണ്. ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഇതിനിടയിൽ മോഹൻ ലാൽ നായകനാകുന്ന ഭീമൻ കഥാപാത്രത്തിന്റെ 1000 കോടി സിനിമയിൽ മഞ്ജുവിന്‌ ക്ഷണം ഉണ്ട്. മോഹൻ ലാൽ തന്നെയാണ്‌ മഞ്ജു വാര്യറേ പിന്തുണച്ചത്. എന്നാൽ ഇതിലേക്കുള്ള ആദ്യ പരിശീലനം കഴിഞ്ഞ് വിജയകരമാവുന്നവർക്കാകും നായിക സ്ഥാനവും മറ്റും. എന്തായാലും അടുത്ത വർഷത്തേക്കുള്ള ബുക്കിങ്ങുകൾ ഒന്നും ഇപ്പോൾ മഞ്ജു വാര്യർ കൊടുക്കുന്നില്ല. 1000 കോടി സിനിമയിൽ അവസരം കിട്ടിയാൽ ഒന്നര വർഷത്തേ പ്രോജക്ടാണത്.