വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളാല്‍ മലയാള സിനിമയില്‍ സജീവമായി മഞ്ജു വാര്യര്‍. മോഹന്‍ ലാല്‍ ചിത്രമായ വില്ലന്‍, കമല്‍ സംവിധാനം ചെയ്യുന്ന ആമി തുടങ്ങി നിരവധി ചിത്രങ്ങളാണ് വരാനിരിക്കുന്നത്. അതിനിടെ മലായള സിനിമയിലെ സ്ത്രീകള്‍ക്കായി രൂപീകരിച്ച വുമണ്‍
ഇന്‍ സിനിമ കളക്ടീവ് സംഘടനയുടെ നേതൃനിരയിലും മഞ്ജു ഉണ്ട്.
മഞ്ജു വാര്യര്‍ നായികയായി എത്തുന്ന പുതിയ ചിത്രത്തിന് ഉദാഹരണം സുജാത എന്ന് പേരിട്ടു. മാര്ട്ടിന് പ്രക്കാട്ടും നടന് ജോജു ജോര്‍ജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാര്ട്ടിന് പ്രക്കാട്ടിന്റെ അസോസിയേറ്റായിരുന്ന ഫാന്റം പ്രവീണാണ് ചിത്രത്തിന്റ സംവിധായകന്. തിരുവനന്തപുരത്ത് കോട്ടണ്‍ഹില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളും ചെങ്കല്‍ചൂള കോളനിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ചെങ്കല്‍ ചൂളയിലെ ഷൂട്ടിംഗിനിടയില്‍ താരത്തിന് നേരെ ആക്രമണ ശ്രമമുണ്ടായതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ചിത്രത്തില്‍ വിധവയും, 15 വയസ്സുള്ള മകളുടെ അമ്മയായും ആണ് മഞ്ജു വേഷമിടുന്നത്. ചെങ്കല്‍ ചൂളയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടയിലാണ് ഉദാഹരണം സുജാത എന്ന ചിത്രത്തിന്റെ പേര് പുറത്ത് വിട്ടിരിക്കുന്നത്. ആദ്യമായി മംമ്താ മോഹന്‍ ദാസും മഞ്ജു വാര്യറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ കളക്ടറുടെ വേഷത്തിലാണ് മംമ്ത മോഹന്‍ദാസ് എത്തുന്നത്. നെടുമുടി വേണുവും ജോജു ജോര്‍ജ്ജുമാണ് മറ്റുതാരങ്ങള്‍.
ചെങ്കല്‍ചൂള കോളനി നിവാസിയായ സുജാത എന്ന സ്ത്രീയുടെ വേഷമാണ് മഞ്ജുവാര്യര്‍ അവതരിപ്പിക്കുന്നത്. 15 വയസ്സുള്ള മകളെ വളര്‍ത്താനായി കഷ്ടപ്പാടുകള്‍ സഹിക്കുന്ന സുജാതയുടെ കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.