എനിക്ക് ആ ഫ്‌ളൈറ്റ് നഷ്ടമാകാന്‍ കാരണം മഞ്ജു വാര്യരായിരുന്നു; വെളിപ്പെടുത്തലുമായി പൂര്‍ണിമ ഇന്ദ്രജിത്ത്

നടിമാരായ മഞ്ജു വാര്യരും പൂര്‍ണിമ ഇന്ദ്രജിത്തും ഗീതു മോഹന്‍ദാസും ഉറ്റ സുഹൃത്തുക്കളാണെന്ന് ഏവര്‍ക്കും അറിയാം. പൂര്‍ണിമയും ഗീതുവും മലയാളത്തില്‍ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരങ്ങളായിരുന്നു. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വലിയൊരു ഇടവേളയെടുത്ത പൂര്‍ണിമ തന്റെ ബിസിനസ് മേഖലയില്‍ സജീവമാണ്. അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത ഗീതു സംവിധായികയുടെ റോളിലാണ് ഇപ്പോള്‍.

ഗീതു മോഹന്‍ദാസിന്റെ പുതിയ ചിത്രമായ മൂത്തോന്റെ പ്രദര്‍ശനത്തിന്റെ ഭാഗമായി മഞ്ജുവും പൂര്‍ണിമയും മുംബൈയിലെത്തിയിരുന്നു. ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍ പ്രദര്‍ശനത്തിന്റെ ഭാഗമായിട്ട് കൂടിയാണ് ഇരുവരും മുംബൈയിലെത്തിയിരുന്നത്. മുംബൈ ഫിലിം ഫെസ്റ്റിവലില്‍ മൂത്തോന്‍ പ്രദര്‍ശിപ്പിച്ചിരുന്നത് കഴിഞ്ഞ ദിവസമായിരുന്നു. ചലച്ചിത്ര മേളയില്‍ ഉദ്ഘാടന ചിത്രമായിട്ടാണ് മൂത്തോന്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.

Loading...

മുംബൈയില്‍ നിന്നുളള മടക്കയാത്രയ്ക്ക് എയര്‍പോര്‍ട്ടിലെത്താന്‍ താമസിച്ചതു കൊണ്ട് ജീവിതത്തില്‍ ആദ്യമായി ഫ്‌ളൈറ്റ് കിട്ടാതെ പോയതിനെ കുറിച്ചുള്ള പൂര്‍ണിമയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പൂര്‍ണിമയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് മഞ്ജു വാര്യരെ കുറിച്ചായിരുന്നു. ജീവിതത്തിലാദ്യമായി തനിക്ക് ഫ്‌ളൈറ്റ് മിസ്സായതിന്റെ കാരണം മഞ്ജു ആണെന്നാണ് പൂര്‍ണിമ പറയുന്നത്. ഫ്‌ളൈറ്റ് യാത്രയുളള ദിവസം ഒരു കാരണവശാലും ഗേള്‍സ് ഡേ ഔട്ടിന് ധൈര്യം കാണിക്കരുത് എന്നാണ് മഞ്ജുവിനൊപ്പമുളള ചിത്രം പങ്കുവെച്ചു കൊണ്ട് പൂര്‍ണിമ കുറിച്ചത്.