Entertainment

ജീവിതത്തിന്റെ രണ്ടാംപകുതിയില്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്ന ദിവസം ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു. കാലമെന്ന മഹാസംവിധായകന് പ്രണാമം; മഞ്ജു വാര്യര്‍ .

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമായിരുന്നു മഞ്ജു വാര്യര്‍ . മഞ്ജു വിന്റെ രണ്ടാം വരവിനെ രണ്ടു കൈയും നീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചത് . ഹൗ ഓള്‍ഡ് ആര്‍ യു’ സിനിമയുടെ അഞ്ചാം വാര്‍ഷികത്തില്‍ ഓര്‍മകള്‍ പങ്കുവച്ച് മഞ്ജു വാരിയര്‍. പെണ്‍മനസ്സുകളുടെ മട്ടുപ്പാവില്‍ ആത്മധൈര്യത്തിന്റെയും പ്രതീക്ഷയുടെയും വിത്തുകള്‍ മുളപ്പിച്ചു എന്ന നിലയിലാണ് ‘ഹൗ ഓള്‍ഡ് ആര്‍ യു’ തനിക്ക് പ്രിയപ്പെട്ടതാകുന്നതെന്ന് മഞ്ജു പറയുന്നു.

“Lucifer”

മഞ്ജു വാരിയരുടെ കുറിപ്പ്

ഹൗ ഓള്‍ഡ് ആര്‍ യു’ റിലീസ് ചെയ്തിട്ട് ഇന്നേക്ക് അഞ്ചുവര്‍ഷം. പണ്ടത്തെ തീയറ്ററുകളിലെ റീലുകള്‍ പോലെ വര്‍ഷങ്ങള്‍ എത്രവേഗമാണ് ഓടിത്തീരുന്നത്! സിനിമാഭിനയജീവിതത്തിന്റെ രണ്ടാംപകുതിയില്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്ന ദിവസം ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു. കാലമെന്ന മഹാസംവിധായകന് പ്രണാമം. വ്യക്തിപരമായ ഒരുപാട് സന്തോഷം നല്കുന്ന അനുഭവം എന്നതിനേക്കാള്‍ പെണ്‍മനസ്സുകളുടെ മട്ടുപ്പാവില്‍ ആത്മധൈര്യത്തിന്റെയും പ്രതീക്ഷയുടെയും വിത്തുകള്‍ മുളപ്പിച്ചു എന്ന നിലയിലാണ് ‘ഹൗ ഓള്‍ഡ് ആര്‍ യു’ എനിക്ക് പ്രിയപ്പെട്ടതാകുന്നത്.

സ്ത്രീകളുടെ സ്വപ്നങ്ങള്‍ക്ക് പരിധികള്‍ നിശ്ചയിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ആ സിനിമ ഉറക്കെ വിളിച്ചു പറഞ്ഞു. പെണ്മയുടെ വിജയവിളംബരമായിരുന്നു അത്. തോല്‍ക്കരുത് എന്ന് ഓരോ സ്ത്രീയുടെ കാതിലും പറഞ്ഞുകൊണ്ട് ‘ഹൗ ഓള്‍ഡ് ആര്‍ യു’ ‘എത്ര വയസ്സായി’ എന്ന ചോദ്യത്തെ നിസ്സാരമാക്കിക്കളഞ്ഞു.

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്, നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരെ ഈ സന്ദര്‍ഭത്തില്‍ നന്ദിയോടെ ഓര്‍മിക്കുന്നു. ഒപ്പം പ്രവര്‍ത്തിച്ച മറ്റെല്ലാവരെയും. എല്ലാത്തിനും ഉപരിയായി ചിത്രം വലിയ വിജയമാക്കിയ, ഇപ്പോഴും എപ്പോഴും ഒപ്പം നില്‍ക്കുന്ന പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും നന്ദി.

Related posts

അന്‍സിബയുടെ വിവാഹം; വര്‍ഗീയ വത്കരിക്കാനാണ് വര്‍ഗീയ വാദികള്‍

ശ്രീനിഷും പേളിയും വിവാഹിതരാകാൻ പോകുന്നു…

subeditor6

വിഷമഘട്ടത്തിലാണ് ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയായതാണ് ; വിവാഹജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് സീമ ജി. നായര്‍

main desk

സീരിയലില്‍ സഹതാരത്തെ ചുംബിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമായില്ല; കൗമാര നടി സീരിയലില്‍ നിന്നും പുറത്ത്…

എന്റെ തീരുമാനം പറഞ്ഞപ്പോള്‍ അച്ഛനും അമ്മയും ഞെട്ടി, പിന്നീട് അതിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ കുറ്റബോധം തോന്നി; റിമ കല്ലിങ്കല്‍

main desk

നടന്‍ വിജയരാഘവന്‍ മരിച്ചെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജവാര്‍ത്ത ; അച്ഛന്റെ മരണവാര്‍ത്ത വാട്ട്‌സ് ആപ്പില്‍ കണ്ട് മകന്‍

മലയാള സിനിമാ ആരാധകരെ വന്‍ ദുരന്തത്തില്‍ നിന്നും രക്ഷിച്ച റോയ്‌സ് സോഷ്യല്‍മീഡിയയിലെ താരം

subeditor

‘യുദ്ധം പ്രതീക്ഷിച്ചാരും പ്രേമം കാണാന്‍ വരേണ്ട’ – അല്‍ഫോണ്‍സ് പുത്രന്‍

subeditor

കള്ളുകുടിക്ക് പിന്നാലെ പുകവലി; നടി അമലാ പോളിനെ തേച്ചൊട്ടിത്ത് സോഷ്യല്‍ മീഡിയ

subeditor10

ദിലീപിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ യുവ താരങ്ങള്‍ സംഘടന വിട്ടേക്കും ;അമ്മയുടെ പ്രതികരണം ഉണ്ടാകാത്ത പക്ഷം തന്റെ നിലപാടറിയിക്കുമെന്ന് പൃഥ്വിരാജ്; നീതിക്ക് വേണ്ടി അവസാന നിമിഷം വരെ പോരാടുമെന്ന് രമ്യാ നമ്പീശന്‍

അന്ന് രാത്രി അവള്‍ മദ്യപിച്ച് ബോധമില്ലാതെ വാതിലില്‍ തുടര്‍ച്ചയായി മുട്ടി-മനസ്സ് തുറന്ന് ഹൃത്വിക്

പോലീസ് കോടതിയിൽ കൊടുത്ത നടിയേ പീഢിപ്പിക്കുന്ന ദൃശ്യങ്ങൾ എനിക്കും കാണണം- ദിലീപ് വീണ്ടും കോടതിയിലേയ്ക്ക്

special correspondent