അനീഷുമായുള്ള മീരയുടെ രഹസ്യ ബന്ധം മകൾ കണ്ടിപിടിച്ചിരുന്നു

അമ്മയും കാമുകനും ചേര്‍ന്ന് പതിനാറുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പ് നടത്തി. അനീഷുമായുള്ള രഹസ്യ ബന്ധത്തെ എതിര്‍ത്തതിനാണ് മകള്‍ മീരയെ കൊലപ്പെടുത്തിയതെന്ന് അമ്മ മഞ്ജു പറഞ്ഞു.മഞ്ജുഷയും അനീഷുമായുള്ള ബന്ധത്തെ മീര സ്ഥിരം എതിര്‍ത്തിരുന്നു. ഇതിന്റെ പേരില്‍ സംഭവ ദിവസവും മീര അമ്മയുമായി ഇതിന്റെ പേരില്‍ വഴക്കിട്ടിരുന്നു. തുടര്‍ന്ന് മഞ്ജുഷ മകളെ അടിച്ച് കട്ടിലിലിട്ടു. തുടര്‍ന്ന് കൈകൊണ്ട് കഴുത്ത് ഞെരിച്ചു. ഇത് കണ്ടുനിന്ന അനീഷ് തുണികൊണ്ട് ശ്വാസം മുട്ടിച്ചു കൊന്നുവെന്നും മഞ്ജുഷ മൊഴി നല്‍കി.ഇന്നലെ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി. തെളിവെടുപ്പിനിടെ മഞ്ജുഷയും കാമുകന്‍ അനീഷും കൊലപാതകരംഗം പൊലീസിനു വിശദീകരിച്ചു നല്‍കി. മീര മരിച്ചുവെന്ന് ഉറപ്പായതോടെ മൃതദേഹം ബൈക്കില്‍ കയറ്റി അനീഷിന്റെ വീട്ടിലെത്തിച്ചു.

രാത്രി ഒമ്ബതരയോടെ പിന്‍വശത്തെ കുറ്റിക്കാട്ടിലൂടെ മൃതദേഹം വലിച്ചിഴച്ച് കൊണ്ടുവന്ന് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന വഴിയരികിലെ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തുകയായിരുന്നു.കിണറ്റിന്റെ അടുത്തെത്തിച്ചപ്പോള്‍ മീരയ്ക്ക് ഞരക്കം ഉള്ളതായി തോന്നിയിരുന്നുവെന്നും തുടര്‍ന്ന് മീരയുടെ ശരീരത്തില്‍ കല്ലും സിമന്റ് കട്ടയും കെട്ടിത്താഴ്ത്തുകയായിരുന്നുവെന്ന് പ്രതികള്‍ പറഞ്ഞു. രാത്രി തന്നെ മീരയെ കൊല്ലാന്‍ ഉപയോഗിച്ച ഷാളും മറ്റ് വസ്തുക്കളുമായി പ്രതികള്‍ നാഗര്‍കോവിലിലേയ്ക്ക് പോകുകയായിരുന്നുതെളിവെടുപ്പിലുടനീളം യാതൊരു കൂസലുമില്ലാതെയാണ് മഞ്ജുഷ സംസാരിച്ചത്. തെളിവെടുപ്പിനിടെ പ്രതിഷേധമുവുമായി നിരവധി പേര്‍ മഞ്ജുഷയെ തല്ലാന്‍ പാഞ്ഞടുത്തപ്പോള്‍ പോലീസ് വളരെ ശ്രമപ്പെട്ടാണ് അവരെ തടഞ്ഞത്.

Loading...