മങ്കയുടെ ചെസ്സ് ചാമ്പ്യന്മാര്‍ക്കും, ചീട്ടുകളി ജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍

കാലിഫോര്‍ണിയ: മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക), ഏപ്രില്‍ പതിനെട്ടാം തീയതി നടത്തുന്ന കുട്ടികളുടെ ദിനത്തിന്റെ മുന്നോടിയായി നടത്തിയ ചെസ്സ് മത്സരങ്ങളില്‍ ,ജൂനിയര്‍ വിഭാഗത്തില്‍ രോഹിത് പ്രവീണും, സബ് ജൂനിയര്‍ വിഭാഗത്തില്‍ എഡ്വിന്‍ സോണി തോമസും ഒന്നാം സമ്മാനങ്ങള്‍ കരിസ്ഥമാക്കി .

മാര്‍ച്ച് പതിനാലാം തീയതി രാവിലെ നടന്ന ചെസ്സ് മത്സരങ്ങള്‍ക്ക് ചെസ്സില്‍ തനതായ വെക്തിമുദ്ര പതിപ്പിച്ച ഉമേഷ് നരേന്ദ്രന്‍ നേതൃത്വം നല്‍കി. അതെ ദിവസം തന്നെ നോര്‍ത്തേണ്‍ കാലിഫോര്‍ണിയില്‍ ആദ്യമായി മലയാളികളുടെ സ്വന്തം ചീട്ടുകളി മത്സരങ്ങളും മങ്ക നടത്തുകയുണ്ടായി . വാശിയേറിയ അന്‍പത്തെട്ടു കളിയില്‍ സാക്രമെന്റൊ മുതല്‍ സാന്‍ഫ്രാന്‍സിസ്‌കോ വരെയുള്ള മലയാളികളില്‍ നിന്നും പന്ത്രണ്ട് ടീമുകള്‍ പങ്കെടുത്തു .ഒന്നാം സ്ഥാനം ക്രിസ്ത്യന്‍ ബ്രദര്‍ ടീമും , രണ്ടാം സ്ഥാനം ഫ്രീമോണ്ട് പ്രസിഡന്റ് ടീമും കരസ്ഥമാക്കി.

Loading...

മങ്കയുടെ ഭാരവാഹികളായസാജു ജോസഫ് , രാജി മേനോന്‍,ബെന്‍സി മാത്യു , ബീന നായര്‍, അശോക് മാത്യു,റാണി സുനില്‍ ,സുഭാഷ് സ്‌കറിയ , എന്നിവര്‍ ഈ മത്സരങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. മങ്ക പ്രസിഡന്റ് സാജുവും ചീഫ് ഗസ്റ്റ് ,സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് അവിനാഷ് കുമാറും വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.

ചെസ്സ് വിജയികള്‍ക്ക് പതിനെട്ടാം തീയതി നടക്കുന്ന കുട്ടികളുടെ ദിനത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നതായിരിക്കും.