പഞ്ചായത്ത് ഇലക്ഷൻ ഒന്ന് കഴിഞ്ഞോട്ടെ…തന്നെ കെട്ടിയിട്ട് തല്ലും: മാ​ങ്കു​ള​ത്ത് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സി​പി​ഐ നേ​താ​വി​ന്‍റെ വ​ധ​ഭീ​ഷ​ണി

മാങ്കുളം: ഇ​ടു​ക്കി മാ​ങ്കു​ള​ത്ത് വ​നം വകുപ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സി​പി​ഐ പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ വ​ധ​ഭീ​ഷ​ണി. പ്ര​ദേ​ശ​ത്ത് ആ​ന ഇ​റ​ങ്ങാ​തി​രി​ക്കാ​ന്‍ വ​നം​വ​കു​പ്പ് കി​ട​ങ്ങ് കു​ഴി​ച്ചി​രു​ന്നു. ഇ​ത് ക​ര്‍​ഷ​ക​രു​ടെ സ്ഥ​ല​ത്താ​ണ്. ഇ​തേ തു​ട​ര്‍​ന്ന് ഇ​വി​ടെ വ​നം​വ​കു​പ്പും സി​പി​ഐ​യും ത​മ്മി​ല്‍ ത​ര്‍​ക്കം നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മൂ​ന്നാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. വ​നം ഡി​വി​ഷ​ന്‍ സ​ര്‍​വേ​ക്ക് എ​ത്തി​യ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ​യും റ​വ​ന്യു വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ​യു​മാ​ണ് സി​പി​ഐ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി പ്ര​വീ​ണ്‍ ജോ​സ് ഭീ​ഷ​ണി പെ​ടു​ത്തി​യ​ത്. റേ​ഞ്ച് ഓ​ഫീ​സ​റെ കെ​ട്ടി​യി​ട്ട് മ​ര്‍​ദ്ദി​ക്കു​മെ​ന്നാണ് പ്ര​വീ​ണ്‍ ഭീ​ഷ​ണി മു​ഴ​ക്കിയത്.

മുമ്പ് ആനക്കുളം റേഞ്ച് ഓഫിസറെ ഭീഷണിപ്പെടുത്തിയതിനും ലോക്കൽ സെക്രട്ടറിക്കെതിരെ കേസുണ്ട്. മാങ്കുളം ടൌണില്‍ കൊണ്ടു പോയി കെട്ടിയിട്ട് തല്ലും. സ്ഥലം മാറ്റാത്തത് കെട്ടിയ്ട്ട് തല്ലാന്‍ വേണ്ടിയാണ്. തല്ലുമെന്നത് തങ്ങളുടെ തീരുമാനമാണെന്നുമാണ് ഭീഷണി. മാങ്കുളം അമ്പതാംമൈലിൽ വനംവകുപ്പ് നിർമിച്ച ട്രെഞ്ചിനെചൊല്ലിയുള്ള ത‍ർക്കമാണ് വനപാലകരെ ഭീഷണപ്പെടുത്തുന്നതിലേക്ക് എത്തിച്ചത്. മണ്ണിടിച്ചിലിന് കാരണമായേക്കാവുന്ന കിടങ്ങ് ഇടിച്ച് നിരത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ജില്ലകളക്ടർക്ക് പരാതി നൽകിയിരുന്നു.

Loading...

ഇതേത്തുടർന്നാണ് തഹസീൽദാർ, ഡിഎഫ്ഒ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സംയുക്ത പരിശോധനയ്ക്ക് എത്തിയത്. ഈ പരിശോധനയ്ക്ക് ഒടുവിലായിരുന്നു വനപാലകർക്ക് എതിരെയുള്ള സിപിഐ ലോക്കൽ സെക്രട്ടറി പ്രവീൺ ജോസിന്‍റെ ഭീഷണി. കാട്ടാനകളെ തടയാനെന്ന പേരിൽ വനംവകുപ്പ് ഓഫീസ് സംരക്ഷിക്കാനാണ് ട്രഞ്ച് നിർമിച്ചതെന്നും നാട്ടുകാർക്ക് ഇതുകൊണ്ട് പ്രയോജനമില്ലെന്നുമാണ് സിപിഐയുടെ ആരോപണം.