ഞങ്ങളെ ഏറെ അലട്ടിയത് ആ വിഷമമായിരുന്നു ;മനസ് തുറന്ന് മനോജ്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ താരദമ്ബതികളാണ് മനോജ് വര്‍മ്മയും ബീനാ ആന്റണിയും. വര്‍ഷങ്ങളുടെ അനുഭവപരിചയവുമായാണ് ഇരുവരും ഈ മേഖലയില്‍ തുടരുന്നത്. ഇടയ്ക്ക് സിനിമയിലും ബീന ആന്റണി അഭിനയിച്ചിരുന്നു. സീരിയലിനും അപ്പുറത്ത് പൊതുപരിപാടികളിലും ഇരുവരും ഒരുമിച്ചെത്താറുണ്ട്. അഭിനയത്തിനും അപ്പുറത്ത് മിമിക്രിയും പാട്ടുമൊക്കെ അവതരിപ്പിക്കാറുണ്ട് മനോജ്. സ്‌റ്റേജ് ഷോകളില്‍ ഒരുമിച്ച്‌ നൃത്തവും ചെയ്തിരുന്നു.

റേറ്റിങ്ങില്‍ ഏറെ മുന്നിലായിരുന്നു ആത്മസഖി. സംഗീത മോഹനായിരുന്നു ഈ പരമ്ബരയ്ക്ക് കഥയൊരുക്കിയത്. ഇതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ താരത്തിന് കൃത്യമായ ധാരണയുണ്ട്. കുടുംബ ബന്ധങ്ങളുടെ തീവ്രതയെക്കുറിച്ച്‌ കൃത്യമായി വിവരിക്കാന്‍ ഈ പരമ്ബരയ്ക്ക് കഴിഞ്ഞിരുന്നു. ഇടയ്ക്ക് വെച്ച്‌ ഈ സീരിയല്‍ നിര്‍ത്താന്‍ തീരുമാനിച്ചിരുന്നുവെന്നും റേറ്റിങ്ങില്‍ ഏറെ മുന്നിലായതിനാല്‍ പിന്നെയും നീട്ടുകയായിരുന്നുവെന്നും നാനയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിൽ താരംവ്യക്തമാക്കി.

Loading...

സീരിയല്‍ അവസാനിക്കാന്‍ പോവുകയാണെന്നറിഞ്ഞപ്പോള്‍ ഇനി ഞങ്ങള്‍ക്ക് ഭാര്യഭര്‍ത്താക്കാന്‍മാരായി അഭിനയിക്കാന്‍ കഴിയില്ലല്ലോ എന്ന വിഷമം അലട്ടിയിരുന്നു. ഇതേക്കുറിച്ച്‌ പറഞ്ഞപ്പോള്‍ യഥാര്‍ത്ഥ ജീവിതത്തിലും നിങ്ങള്‍ ഭാര്യ ഭര്‍ത്താക്കന്‍മാരല്ലേ പിന്നെയെന്താണെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ ചോദിച്ചു. എന്നാല്‍ സീരിയലിനും അപ്പുറത്ത് തങ്ങള്‍ എങ്ങനെയാണെന്നായിരുന്നു അപ്പോള്‍ പറഞ്ഞത്. അതുകൂടി കേട്ടപ്പോള്‍ എല്ലാവരും ചിരിക്കുകയായിരുന്നുവെന്നും മനോജ് പറയുന്നു. വീട്ടില്‍ ചെന്നാലാണ് ഇരുവരുടേയും തനിസ്വഭാവം പുറത്തുവരുന്നതെന്നും എപ്പോഴും ബഹളമായിരിക്കുമെന്നും താരം പറയുന്നു.

സീരിയില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടയില്‍ സിനിമയില്‍ അഭിനയിക്കാനും ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറയുന്നു. പുലിമുരുകനില്‍ ഡാഡി ഗിരിജയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തിരുന്നു. താനും മോനും കൂടി കായംകുളം കൊച്ചുണ്ണിക്ക് വേണ്ടി ഡബ്ബ് ചെയ്തിരുന്നുവെന്നും താരം പറയുന്നു. സിനിമാമോഹം കലശലാണെങ്കിലും ആരും വിളിക്കുന്നില്ല. സീരിയല്‍ കണ്ട് നിരവധി പേര്‍ അഭിനന്ദിച്ചിരുന്നുവെങ്കിലും സിനിമ അവസരങ്ങളൊന്നും ലഭിക്കുന്നില്ലെന്നും മനോജ് പറയുന്നു.