ഉര്‍വശിയോട് പരിഭവം ഇല്ല, മകന്‍ കരയുമ്പോള്‍ ഞാന്‍ കുഞ്ഞാറ്റയെ അങ്ങോട്ട് പറഞ്ഞു വിടും; മനോജ് കെ ജയന്‍

മലയാളികളുടെ പ്രിയനടി ഉര്‍വശിയെ ആണ് മനോജ് കെ ജയന്‍ 1999ല്‍ വിവാഹം ചെയിതത്, എന്നാല്‍ 11 വര്‍ഷങ്ങള്‍ക്ക് ശേഷം 2008ല്‍ ഇരുവരും വിവാഹ മോചിതര്‍ ആകുക ആയിരുന്നു, തുടര്‍ന്ന് 2011ല്‍ ആശയെ മനോജ് കെ ജയന്‍ രണ്ടാം വിവാഹം ചെയ്യുക ആയിരുന്നു. ആശ തന്റെ ജീവിതത്തില്‍ എത്തിയതോടെയാണ് താന്‍ നല്ലൊരു കുടുംബ നാഥന്‍ കൂടിയായത് എന്ന് മനോജ് കെ ജയന്‍ പറയുന്നു. തന്റെ ഭാര്യയെ കുറിച്ച് നൂറു നാവുകള്‍ ആണ് മനോജ് കെ ജയന് ഇപ്പോള്‍, അദ്ദേഹം പറയുന്നത് ഇങ്ങനെ, ജീവിതം എങ്ങനെ ആകണം എന്നു തന്നെ പഠിപ്പിച്ചത് യഥാര്‍ത്ഥത്തില്‍ ആശയാണ്, നമ്മള്‍ എങ്ങനെ ആകണം, ഭാര്യ എന്താകണം, എങ്ങനെ ഭാര്യയെ നോക്കണം, ജീവിതം എങ്ങനെയാണ് ജീവിക്കേണ്ടത്, എന്നൊക്കെ ഒരു സന്ദര്‍ഭങ്ങളിലും ആശയാണ് എനിക്ക് പറഞ്ഞു തന്നത്.

എന്നെ മാത്രമല്ല ജീവിച്ചിരുന്ന എന്റെ അച്ഛനെയും എന്റെ കുഞ്ഞിനെയും എങ്ങനെ നോക്കണം എന്നുള്ളത് എനിക്ക് മനസ്സിലാക്കി തന്നത് ആശയാണ്. ഉര്‍വശിയുടെ മകന്‍ ഇടക്ക് കുഞ്ഞാറ്റയെ കാണാന്‍ ആഗ്രഹം പറയും, അതിനായി കരയും, അപ്പോള്‍ ഞാന്‍ അവളെ ഉര്‍വശിയുടെ മകന്റെ അടുത്തേക്ക് അയക്കാറുണ്ട്. ഞാന്‍ തന്നെ വണ്ടി കയറ്റി വിടും, എനിക്ക് ഉര്‍വശിയോട് യാതൊരു വിധ പിണക്കങ്ങളും ഇല്ല, അങ്ങനെ ഉണ്ടായിരുന്നു എങ്കില്‍ ഞാന്‍ മകളെ അയാക്കില്ലായിരുന്നു എന്നും മനോജ് കെ ജയന്‍ പറയുന്നു.

Loading...

അതുപോലെ ആശയും പറയുന്നു തന്റെ പ്രിയ ഭര്‍ത്താവിനെ കുറിച്ച്, അദ്ദേഹം മികച്ച എല്ലാം കഥാപാത്രങ്ങളും ചെയ്യാന്‍ കഴിവുള്ള നടന്‍ ആണെന്ന് പറയാറുണ്ട് പലരും, അതിനേക്കാള്‍ ഉപരിയായി നല്ലൊരു അച്ഛനാണ്, നല്ലൊരു ഭര്‍ത്താവും നല്ലൊരു മകനും ആണ് അദ്ദേഹം. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ഈ വെളിപ്പെടുത്തല്‍

1990ല്‍ പുറത്തിറങ്ങിയ പെരുന്തച്ചന്‍ എന്ന ചിത്രത്തില്‍ കൂടിയാണ് മനോജ് കെ ജയന്‍ എന്ന നടന്‍ അഭിനയ ലോകത്തേക്ക് എത്തുന്നത്. സര്‍ഗം എന്ന ചിത്രത്തിലെ കുട്ടന്‍ തമ്പുരാന്‍ എന്ന കഥാപാത്രമാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവ് ആയത്. തുടര്‍ന്ന് മലയാളത്തിലും അതിന് ഒപ്പം തമിഴിലും തെലുങ്കിലും സജീവമായി മാറാന്‍ മനോജ് കെ ജയന് കഴിഞ്ഞു.