ഡല്‍ഹിയിലെ തോല്‍വി; രാജി സന്നദ്ധത അറിയിച്ച് ബിജെപി അധ്യക്ഷന്‍

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങേണ്ടി വന്ന ബിജെപിക്ക് അതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല. വര്‍ഗീയ കാര്‍ഡിറക്കി ഭിന്നിപ്പിച്ച് ഭരിക്കാമെന്ന ബിജെപിയുടെ മോഹത്തിന് ഓരോ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷവും ജനങ്ങള്‍ മറുപടി കൊടുത്തുകൊണ്ടിരിക്കുകയാണ്. ഘോരഘോരം വീരവാദം മുഴക്കിയിട്ടും അതിദയനീയമായി പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിനാല്‍ നാണക്കേട് കൊണ്ട് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥാണിപ്പോള്‍ ബിജെപിക്ക്. ഈ സാഹചര്യത്തിലാണ് രാജി സന്നദ്ധത അറിയിച്ച് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി രംഗത്ത് എത്തിയിരിക്കുന്നത്. എന്നാല്‍ ഇതുവരെ മനോജ് തിവാരിയുടെ രാജി സ്വീകരിക്കാന്‍ ബിജെപി നേതൃത്വം തയ്യാറായിട്ടില്ല.

ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയ്ക്കാണ് തിവാരി രാജിക്കത്ത് നല്‍കിയത്. എന്നാല്‍ ഡല്‍ഹി ഘടകം പുനഃസംഘടിപ്പിക്കുംവരെ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തോട് പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിച്ചുവെന്നാണ് സൂചന. തിവാരിയെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കണമെന്ന നിര്‍ദ്ദേശം നേരത്തെതന്നെ ഉയര്‍ന്നിരുന്നു. എന്നാല്‍ തത്കാലം അതു വേണ്ടെന്ന നിലപാടാണ് അന്നത്തെ അധ്യക്ഷന്‍ അമിത് ഷാ സ്വീകരിച്ചത്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്തായിരുന്നു ഈ നിലപാട് എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകളില്‍ മാത്രം വിജയിക്കാനെ ബിജെപിക്ക് കഴിഞ്ഞുള്ളൂ. ആം ആദ്മി പാര്‍ട്ടി 62 സീറ്റുകള്‍ തൂത്തുവാരി ഭരണം നിലനിര്‍ത്തി. ഈ സാഹചര്യത്തില്‍ ഡല്‍ഹി ഘടകം പൂര്‍ണമായി പുനഃസംഘടിപ്പിക്കാനാണ് പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.

Loading...

അതേസമയം ദില്ലി തൂത്തുവാരിയ കെജ്രിവാളിനെ പ്രശംസിച്ച് കമല്‍ ഹാസന്‍ രംഗത്തെത്തി.ൽഹിയിലെ ധർമബോധമുള്ള ജനത പുരോഗമന രാഷ്ട്രീയത്തെ വരവേറ്റു തുടങ്ങിയെന്നും തമിഴ്നാട് ഈ മാതൃക അടുത്ത വർഷം സ്വീകരിക്കുമെന്നും കമൽഹാസൻ പ്രതികരിച്ചു.ഡൽഹിയിൽ മൂന്നാമതും ജയിച്ച താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ… ഡൽഹിയിലെ ധർമബോധമുള്ള ജനത പുരോഗമന രാഷ്ട്രീയത്തെ ആശ്ലേഷിക്കുന്നു.. എ എ പിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ച് വഴി കാട്ടുന്നു.. തമിഴ്നാട് ഇതേ രീതി അടുത്ത വർഷം അനുകരിക്കും…സത്യസന്ധതയ്ക്കും വളർച്ചയ്ക്കുമായി പടനയിക്കാം. കമൽഹാസൻ ട്വിറ്ററിലും ഫെയ്സ്ബുക്കിലും കുറിച്ചു.

അതേസമയം കമലിന്റെ വാക്കുകൾക്ക് എതിരെയും പിൻതുണച്ചും നിരവധി പേര് രംഗത്ത് എത്തുന്നുണ്ട്. കമൽഹാസന്റെ നേതൃത്വത്തിൽ മക്കൾ നീതി മയ്യം പാർട്ടിയുടെ രൂപീകരണസമയത്ത് അരവിന്ദ് കെജ്രിവാളും ആം ആദ്മി നേതാക്കളും വിവിധ രാഷ്ട്രീയ പ്രവർത്തകരും പങ്കെടുത്തിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി രൂപീകരണത്തെ പിന്തുണച്ചിരുന്നു.
തമിഴ്നാട്ടിലെ ഭരണപക്ഷമായ എ. ഐ. എ. ഡി. എം .കെ.യിലെ പ്രവർത്തകരെയും ബി. ജെ .പി. പ്രവർത്തകരെയും പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് പാർട്ടിയുടെ പ്രഖ്യാപനച്ചടങ്ങു നടന്നത്.