മനോരമ ഇടറി: മെത്രാന്മാരേ കാണാൻ മാനേജ്മെന്റ് സംഘം ഓടിനടക്കുന്നു, ദേവലോകത്ത് മാപ്പ് പറയാൻ ചെന്നവരെ ഇറക്കിവിട്ടു

കോട്ടയം : ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ അശ്ലീല ചിത്രം പ്രസിദ്ധീകരിച്ച മലയാള മനോരമ ബഹിഷ്കരിക്കാൻ ക്രിസ്തീയ സഭകളുടെ ആഹ്വാനം. ഇടയ ലേഖനം തയാറാകുന്നു, മറ്റ് ഏതേലും പത്രം മാറ്റി വരുത്താൻ ആഹാനം ചെയ്താണ്‌ സഭയുടെ നീക്കം. മതവികാരം വൃണപ്പെടുത്തിയ ചിത്രം എഡിറ്റോറിയൽ ചർച്ചകൾക്ക് ശേഷം ബോധപൂർവ്വം പ്രസിദ്ധീകരിച്ചത് ക്രിസ്തീയരേ അപമാനിക്കാനായിരുന്നു എന്നായിരുന്നു ആരോപണം. വ്യത്യസ്തമായ ചിത്രവും വാർത്തയും കൊടുത്ത് ഹിറ്റ് നേടുക എന്ന നാലാം കിട മഞ്ഞ പത്ര നിലവാരത്തിലേക്ക് മനോരമ താഴ്ന്നതായും സഭാ നേതൃത്വം ആരോപിക്കുന്നു.

മനോരമക്കെതിരായ നീക്കത്തിനു പിന്നിൽ ഇന്ത്യയിലേ പ്രമുഖ ടയർ കമ്പിനികളും നന്നായി ചരടുവലികൾ നടത്തുന്നുണ്ട്. മനോരമ വീടുകളിൽ നിർത്തലാ ക്കുന്നതിനൊപ്പം മനോരമയുടെ എം.ആർ.എഫ്, ടയർ ഉപയോഗിക്കുന്നതും ഒഴിവാക്കണമെന്നും ഉള്ള അറിയിപ്പുകൾ ഇതിന്‌ തെളിവാണ്‌. മനോരമ ടി.വി.ചാനലും കാണുനത് ഒഴിവാക്കാൻ അഹ്വാനം ഉണ്ട്. എന്നാൽ മനോരമയുടെ എല്ലാ ഉല്പന്നങ്ങളും ഒഴിവാക്കുക മാത്രമേ ഉദ്ദേശമുള്ളുവെന്നും ഇതിനു പിന്നിൽ ക്രിസ്തീയ കൂടായ്മയാണെന്നും ഓർത്തോഡോക്സ് , കാത്തലിക് സഭാ ധികാരികൾപറയുന്നു. യാക്കോബായ സഭയും ശക്തമായ പ്രതിഷേധത്തിലാണ്‌.മലയാള മനോരമ -ഭാഷാപോഷിണി പ്രസിദ്ധീകരിച്ച , ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അപമാനിക്കുന്ന ചിത്രം മനോരമയുടെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുക ആണ് .ക്രിസ്ത്യൻ സഭകൾ ഒന്നാകെ മനോരമ ബഹിഷ്ക്കരിക്കാൻ തീരുമാനിച്ചിരിക്കുന്നത് മനോരമയുടെ ചാനൽ റേറ്റിങ്ങിനേയും സർകുലേഷനേയും കാര്യമായി ബാധിക്കും.കത്തോലിക്കാ സഭയുടെ കേരളത്തിലെ വക്താക്കളും മനോരമ മാനേജ്ജ്മെന്റിനേ രേഖ മൂലം പരാതി അറിയിച്ചു കഴിഞ്ഞു . മാത്രം അല്ല , കേരള കാതോലിക്കാ കോൺഗ്രസ് ഒരു പക്ഷെ കേരളാ ഹൈ കോടതിയിൽ പരാതി നൽകിയേക്കും എന്നും സൂചന ഉണ്ട് . അങ്ങനെ എങ്കിൽ സ്ഥിതി കൂടുതൽ വഷളാകുക ആവും ചെയ്യുക .

Loading...

മനോരമ മതവികാരം വൃണപെട്ടാലും ഹിറ്റു കൂട്ടാൻ നടത്തിയ നീക്കത്തേ മറ്റ് മതവിഭാഗങ്ങളും എതിർത്തിട്ടുണ്ട്. ദൈവങ്ങളുടെ നഗ്നചിത്രങ്ങൾ കൊടുത്തത് തെറ്റാണെന്നാണ്‌ ഹിന്ദു ഐക്യവേദി ഇക്കാര്യത്തിൽ അഭിപ്രായപെട്ടത്.

ഓർത്തഡോക്സ്‌, കത്തോലിക്കാ സഭകൾ സംയുക്തം ആയി ഈ വിഷയത്തിൽ ഒരുമിച്ചു നിന്നേക്കും . ഈ വിഷയത്തിൽ ക്രിസ്ത്യൻ സഭകളുടെ സംയുകത ഇടയ ലേഖനം അണിയറയിൽ തയ്യാർ ആവുക ആണ്. ഈ അപകടം മുന്നിൽ കണ്ടാണ് , മനോരമ ക്ഷമാപണം നടത്തിയത് . മനോരമയുടെ ബോർഡ് മെംബേർസ് മൊത്തം മാപ്പു പറയാൻ ചെന്നിട്ടു ദേവലോകം അരമനയിൽ കയറിപ്പറ്റുവാൻ സാധിച്ചില്ല എന്നത് , സംഗതിയുടെ ഗൗരവം കൂട്ടുന്നു .എന്തായാലും ദിവസങ്ങൾക്കുള്ളിൽ മനോരമ പത്രത്തിന്റെ പ്രചരണത്തിൽ വലിയ ഇടിവാണ് സംഭവിച്ചിടുള്ളത്.

ഇതുമായി ബന്ധപ്പെട്ട് കർദിനാൾ മാരെയും, ബിഷപ്പുമാരേയും കാണുവാൻ മനോരമ മാനേജ്ജ്മെന്റ് ഒന്നടങ്കം പോകാനുള്ള ഒരുക്കത്തിലാണ്‌. മനോരമയുടെ മർമ്മത്തിലാണ്‌ ഇപ്പോൾ വിശ്വാസികളും സഭകളും പിടിമുറുക്കിയിരിക്കുന്നത്. മാത്രമല്ല കർഷക, രബർ വിരുദ്ധ് നിലപാട് പലപ്പോഴും സ്വീകരിക്കുകയും സഭയുടെ പല പരിപാടികൾക്കും കവറേജ്ജുകൾ നല്കാത്രിക്കുകയും ചെയ്ത മനോരമയേ കുടുക്കാൻ പറ്റിയ അവസമായി ഇത് കത്തോലിക്കാ കോൺഗ്രസും സഭാ സംഘടനകളും കാണുന്നു. മനോരമ തളരുമ്പോൾ ആ മറുഭാഗത്ത് ഇപ്പോൾ വലിച്ചും കിതച്ചും നീങ്ങുന്ന് ദീപക പത്രത്തിന്‌ നവജീവൻ നല്കാമെന്നും സഭാ അധികൃതർ കണക്കുകൂടുന്നു.