മെൽബൺ: പ്രേമം സിനിനിമയുടെ പേരിൽ മലയാള മനോരമയുടെ കള്ളവാർത്ത. വാർത്തയുടെ പേരിൽ ഓൺലൈനിലും മനോരമയുടെ കമന്റ് ബോക്സിലും പത്രത്തിനെതിരെ വായനക്കാരുടെ പൂരപ്പാട്ട്. പ്രവാസി മലയാളികളെ സിനിമ കാണുന്നതിന്റെ പേരിൽ വിരട്ടുന്ന മനോരമയെ പ്രവാസികൾ ശരിക്കും എടുത്തു കുടഞ്ഞു. ഈ ചിത്രം ഇന്റർനെറ്റിൽ നിന്നും കണ്ട മലയാളിയേ ഓസ്ട്രേലിയയിൽ അറസ്റ്റു ചെയ്തെന്നാണ്‌ വാർത്തയിറക്കിയത്. പ്രേമം ചിത്രം നെറ്റിൽ കാണുന്നവരെ ഭീഷണിപ്പെടുത്താൻ മനോരമയ്ക്ക് ചിത്രത്തിന്റെ നിർമ്മതാക്കൾ പരസ്യം നല്കി ഇറക്കിയ പെയ്ഡ് ന്യൂസ് ആയിരുന്നു ഇത്. പ്രവാസി ശബ്ദത്തിനുവേണ്ടി ഈ വാർത്ത തയ്യാറാക്കുന്നത് മെൽ ബണിൽനിന്നുമാണ്‌. ഇവിടെ ഒരു മലയാളിയേയും അറസ്റ്റ് ചെയ്തിട്ടില്ല എന്നു മാത്രമല്ല ചിത്രം ഇന്റർ നെറ്റിൽ കാണുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനും നിയമ തടസവും ഇല്ല. ധാരളം പേർ ദിനം പ്രതി കാണുകയും ലിങ്കുകൾ ധൈര്യമായി കൈമാറുകയും ചെയ്യുന്നുമുണ്ട്. യൂ ടൂബിലും, ഇന്റർനെറ്റ് സൈറ്റുകളും സന്ദശിച്ച് ചിത്രം കാണുന്നതിനും ഉപയോഗിക്കുന്നതിനു നിലവിൽ ഓസ്ട്രേലിയയിൽ എല്ലാവക്കും സ്വാതന്ത്ര്യം ഉണ്ടെന്നും ഇന്ത്യൻ പൈറസി നിയമങ്ങൾ ഓസ്ട്രേലിയയിൽ ബാധകമല്ലെന്നും ഫെഡറൽ പോലീസ് ഓഫീസിൽ നിന്നും വ്യക്തമാക്കി.

മനോരമയുടെ കള്ളവാർത്ത ഇങിനെയാണ്‌.

Loading...

കേരളത്തിലും വിദേശത്തും വിജയകരമായി പ്രദര്‍ശനം തുടരുന്ന പ്രേമം ഇന്റർനെറ്റിൽ നിന്നും ഡൗണ്‍ലോഡ് ചെയ്ത മലയാളിയെ ഓസ്ട്രേലിയയില്‍ അറസ്റ്റ് ചെയ്തു. മെൽബണിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന കോട്ടയം പാല സ്വദേശിയാണ് പിടിയിലായത്. ഓസ്ട്രേലിയന്‍ പൈറസി നിയമപ്രകാരം 20,000 ഡോളർ വരെ പിഴ വരെ ലഭിക്കാവുന്ന കുറ്റകൃത്യം ആണിത്. വരും ദിവസങ്ങളിൽ ഓസ്ട്രേലിയ,ന്യൂസിലാന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നും കൂടുതൽ മലയാളികൾ പിടിയിൽ ആകാൻ സാധ്യത ഉണ്ട്. വിദേശ രാജ്യങ്ങളിലെ പൈറസി നിയമത്തിന്റെ ഗൗരവമറിയാതെ ഇന്റർനെറ്റിൽ നിന്നും മലയാള സിനിമകൾ ഡൗണ്‍ലോഡ് ചെയ്യുന്ന മലയാളികൾ ആണ് നിരീക്ഷിക്കപ്പെടുന്നവരിൽ ഏറെയും.

Premam-fabe

ഓസ്ട്രേലിയ, അയർലന്റ്, ബ്രിട്ടൻ, കാനഡ, ന്യൂസിലാന്റ് എന്നിവിടങ്ങളിൽ സമീപ ദിവസം പ്രേമം സിനിമയുടെ പ്രദശനം നടക്കുന്നുണ്ട്. ഇവിടങ്ങളിലൊക്കെ ഇന്റർനെറ്റിൽ സിനിമയുടെ ലിങ്കുകൾ ലഭ്യമാണ്‌. ഡൗൺലോഡ് ചെയ്തവരും, സി.ഡികളിലാക്കിയും ഒക്കെ പ്രവാസി മലയാളികൾ കാണുന്നുണ്ട്. പ്രദർശനത്തിനു ആളുകൾ കുറയുമെന്ന ഭയത്താൽ സിനിമ കൊണ്ടൊവരുന്നവർ തന്നെ ഇത്തരമൊരു വ്യാജ വാർത്ത മനോരമയ്ക്ക് അയച്ചു കൊടുത്തതാണെന്നും അറിയുന്നു. എന്തായാലും കൂടുതൽ മലയാളികൾ പ്രേമം കണ്ട് ജയിലിൽ പോകുന്നതിന്റെ വാർത്തയും ചിത്രവും നല്കാൻ അച്ചുകൂടവും ക്യാമറയും ഒരുക്കിവയ്ച്ചിരിക്കുകയാണ്‌ മലയാള മനോരമ.

fake-news

fake-3