കയ്യും കാലും തലയും അറ്റ നിലയില്‍ യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍, കൊലക്ക് പിന്നില്‍ സ്വന്തം അമ്മയും സഹോദരനും

കുമളി: തമിഴ്‌നാട് കമ്പത്തിന് സമീപം നിന്നും കയ്യും കാലും തലയും അറുത്ത് മാറ്റിയ നിലയില്‍ പുരുഷന്റെ മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൃതദേഹം തിരിച്ചറിഞ്ഞു. കമ്പം സ്വദേശി വിഘ്‌നേശ്വരന്റേതാണ് മൃതദേഹം എന്ന് പോലീസ് കണ്ടെത്തിയിരുന്നു. പ്രതികളെ പോലീസ് പിടികൂടി. വിഘ്‌നേശ്വരന്റെ അമ്മ സെല്‍വിയും സഹോദരനും ചേര്‍ന്നാണ് വിഘ്‌നേശ്വരനെ കൊലപ്പെടുത്തിയത് എന്ന് പോലീസ് പറഞ്ഞു. എന്നാല്‍ കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല. വ്യക്തമായിട്ടില്ല.

ഞായറാഴ്ച രാത്രി പത്ത് മണിയോടെ ആണ് കമ്പം ചുരുളി റോഡ് അരികില്‍ തൊട്ടമന്‍ തുറൈ എന്ന സ്ഥലത്തു നിന്നും മൃതദേഹം കണ്ടത്. മൃതദേഹത്തിന്റെ നെഞ്ചിലും മുറിവിന്റെ പാടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് വെള്ളം കൊണ്ടു പോകുന്ന കനാലിന്റെ സമീപത്തായി ചൂണ്ടയിട്ടു കൊണ്ടിരുന്നവരാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി ഒന്‍പത് മണിക്ക് ശേഷം ഇരുചക്ര വാഹനത്തില്‍ ഒരു പുരുഷനും സ്ത്രീയും എത്തി ചാക്കുകെട്ട് വലിച്ചെറിഞ്ഞതായി ചൂണ്ടയിട്ടിരുന്നവര്‍ പറഞ്ഞു. എന്താണ് വലിച്ചെറിഞ്ഞത് എന്ന് ചോദിച്ചപ്പോള്‍ വീട്ടില്‍ പൂജ നടത്തിയതിനു ശേഷം മിച്ചമുള്ള പൂജാ സാധനങ്ങള്‍ കളയാനെത്തിയതാണ് എന്നാണ് അവര്‍ പറഞ്ഞതെന്നും. പിന്നീട് യാതൊരു കൂസലുമില്ലാതെ ഇവര്‍ മറുപടി പറഞ്ഞശേഷം മടങ്ങി.

Loading...

സംശയം തോന്നിയ ഇവര്‍ തോട്ടില്‍ നിന്ന് ചാക്കെടുത്ത് അഴിച്ചു നോക്കിയപ്പോളാണ് കയും കാലുകളും തലയുമറ്റ പുരുഷന്റെ മൃതദേഹം ചാക്കില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. ഇരുവരേയും അവിടെ മുന്‍പ് കണ്ടിട്ടില്ലെന്നും, തമിഴിലാണ് സംസാരിച്ചതെന്നും ചൂണ്ടയിട്ടവര്‍ പറഞ്ഞു.